ADVERTISEMENT

പയ്യന്നൂർ ∙ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ഗവ.ആശുപത്രി പരിസരത്തെ ടൂ വീലർ വെൽഡർ പി.വി.കൃഷ്ണന് (73) ലഭിച്ചു. റോഡരികിലെ വീട്ടുമുറ്റത്താണു കൃഷ്ണന്റെ പണിശാല. ലോട്ടറി വിൽപനക്കാരുടെ പ്രയാസങ്ങൾ കണ്ട് ടിക്കറ്റ് വാങ്ങും. തന്റെ വരുമാനത്തിൽ ഒരു പങ്ക് മറ്റൊരു കുടുംബത്തിനു താങ്ങാവുമെന്നു കരുതിയാണു കൃഷ്ണൻ ടിക്കറ്റ് എടുക്കുന്നത്. അടുത്ത ദിവസം ലോട്ടറിയുമായി എത്തുന്നവരാണു ടിക്കറ്റിൽ സമ്മാനമുണ്ടോ എന്ന് നോക്കുന്നത്. 7 വർഷമായി വീട്ടുമുറ്റത്തെ പണിശാലയിൽ ജോലി ചെയ്യുന്നു.

ഇക്കാലമത്രയും വിൽപനക്കാരുടെ നിർബന്ധത്തിൽ ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാൽ, ചൊവ്വാഴ്ച ചെറുവത്തൂരിൽ ഡോക്ടറെ കണ്ട് ഇറങ്ങുമ്പോൾ ലോട്ടറി ടിക്കറ്റ് എടുക്കാൻ മനസ്സിലൊരു മോഹം. അങ്ങനെയാണ് ആദ്യമായി സ്വന്തം ഇഷ്ടത്തിൽ ഒരു ടിക്കറ്റ് വാങ്ങിയത്. രാത്രിയിൽ തന്നെ സമ്മാനം ലഭിച്ച വിവരമറിഞ്ഞു. രാവിലെ പതിവുപോലെ ജോലി തുടങ്ങി. അതിനിടയിൽ ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. കുറച്ച് കടബാധ്യതയുണ്ട്. അതു തീർക്കണം. കൃഷ്ണൻ പ്രതികരിച്ചു. മകൻ വിനീത് ടൂവീലർ മെക്കാനിക്കാണ്. സാവിത്രിയാണു ഭാര്യ. മറ്റുമക്കൾ: അനു, ധന്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com