പരീക്ഷാ ഹാളിൽ വിദ്യാർഥിനിയെ ബ്ലേഡ് ഉപയോഗിച്ചു പരുക്കേൽപ്പിച്ചു

SHARE

തലശ്ശേരി ∙ പരീക്ഷാ ഹാളിൽ വിദ്യാർഥിനിയെ ബ്ലേഡ് ഉപയോഗിച്ചു മറ്റൊരു വിദ്യാർഥിനി പരുക്കേൽപ്പിച്ചു. പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് സഹപാഠി മുളകുപൊടി എറിഞ്ഞതിനു ശേഷം കഴുത്തിലും കൈയ്യിലും ബ്ലേഡ് കൊണ്ടു മുറിവേൽപ്പിച്ചത്. ഇന്നലെ രാവിലെ 10.30നാണു സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്നവരാണ് ഇരുവരും. പ്ലസ്‌വൺ പരീക്ഷ എഴുതുകയായിരുന്നു. പൊടുന്നനെയാണ് വിദ്യാർഥിനിയുടെ മുടിക്കുത്തിൽ പിടിച്ചു കഴുത്തിലും കൈത്തണ്ടയിലും മുറിവേൽപ്പിച്ചത്.

പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക തടയാൻ ശ്രമിച്ചു. ഒച്ച കേട്ട് പ്രിൻസിപ്പലും സഹാധ്യാപകരും എത്തി പരുക്കേറ്റ വിദ്യാർഥിനിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരുക്കേൽപ്പിച്ച പെൺകുട്ടിയെ പിടിച്ചുമാറ്റി. കുട്ടി അസ്വാഭാവികമായി പെരുമാറിയതിനെത്തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്നു വിവരം നൽകിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി. സംഭവത്തിൽ പൊലീസ് കേസ് എടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS