വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

മുഹമ്മദ് കുഞ്ഞി, ശാമിൽ, ഹാനി അക്താഷ്.
SHARE

ഇരിട്ടി ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎ ലഹരിമരുന്നുമായി 3 യുവാക്കൾ പിടിയിൽ. 7 ഗ്രാം എംഡിഎംഎയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു. പാവന്നൂർകടവിലെ പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (28), കമ്പിൽ സ്വദേശികളായ എ.ടി.ഹൗസിൽ ശാമിൽ (23), കെവി ഹൗസിൽ ഹാനി അക്താഷ് (28) എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡിക്കിയിൽ പെട്ടെന്നു ശ്രദ്ധയിൽ പെടാത്ത വിധം കാലിയായ സിഗരറ്റ് പാക്കറ്റിൽ സൂക്ഷിച്ച നിലയൽ ആയിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിൽ ആവശ്യക്കാർക്ക് നൽകാനായി കൊണ്ടു പോകും വഴിയാണ് സംഘം അറസ്റ്റിലായത് എന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ മട്ടന്നൂർ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കണ്ണൂർ സ്പെഷൽ സബ് ജയിലിലാക്കി. എസ്ഐ പി.വി.ബേബി, സിവിൽ പൊലീസ് ഓഫിസർമാരായ ഷിഹാബുദ്ദീൻ, സുനിൽ ജോസഫ്, കെഎപിയിലെ നിബിൻ ലാൽ, വിഷ്ണുരാജ്, മൃദുൽ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ നിഷാദ്, സജീഷ്, ഷൗക്കത്തലി, അനുപ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS