ADVERTISEMENT

കണ്ണൂർ ∙ ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി. കണ്ണൂർ-വാഗമൺ, കണ്ണൂർ-മൂന്നാർ എന്നിങ്ങനെ 2 ദ്വിദിന പാക്കേജുകളാണുള്ളത്. കണ്ണൂർ-വാഗമൺ യാത്ര ജൂലൈ 10ന് രാത്രി 7നു പുറപ്പെട്ട് 13നു രാവിലെ 6നു തിരിച്ചെത്തും. താമസം, ഭക്ഷണം, ഓഫ് റോഡ് സവാരി, കുമരകത്ത് ഹൗസ് ബോട്ട് യാത്ര, ക്യാം‌പ് ഫയർ, ഫീസുകൾ എന്നിവ ഉൾപ്പടെ ഒരാൾക്ക് 3900 രൂപയാണു ചെലവ്.

മൂന്നാർ യാത്ര ജൂലൈ 10നു രാവിലെ 7നു പുറപ്പെട്ട് ജൂലൈ 12ന് രാവിലെ 6നു തിരിച്ചെത്തും. താമസം ഉൾപ്പെടെ 1850 രൂപയാണു നിരക്ക്. സൂപ്പർ എക്സ്പ്രസ് എയർ ബസിലാണ് സഞ്ചാരം. കൂടാതെ വാരാന്ത്യ വയനാട്, പൈതൽമല ഏകദിന യാത്രകളും തിരുവനന്തപുരം-കുമരകം ദ്വിദിന യാത്രകളും നടത്തുന്നു. ജൂലൈ 14 മുതൽ നാലമ്പല യാത്രയും റാണിപുരം, ബേക്കൽ കോട്ട പാക്കേജുകളും ആരംഭിക്കും. ഫോൺ– 9496131288, 8089463675, 8590508305.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com