ADVERTISEMENT

ശ്രീകണ്ഠപുരം ∙ തൊഴിലുറപ്പു പദ്ധതിയിലെ മാതൃകാ പ്രവൃത്തികളിലൊന്നായ ചുഴലി പടിഞ്ഞാറേ മൂലയിലെ മരുതിയോടൻ കോട്ടം പാലം തുറന്നു. ചെങ്ങളായി പഞ്ചായത്തിലെ 18ാം വാർഡിൽ പടിഞ്ഞാറേമൂല എന്ന സ്ഥലത്ത് ഒരു തോടിന് ഇരുവശങ്ങളിലായി താമസിക്കുന്ന  ജനങ്ങൾക്ക് ഇരു ഭാഗങ്ങലേക്കും സുഗമമായി യാത്ര ചെയ്യണമെങ്കിൽ 2 ഭാഗങ്ങളിലായി നിലവിലുള്ള റോഡുകളെ ബന്ധിപ്പിക്കുന്ന വിധം ഒരു പാലം അനിവാര്യമായിരുന്നു. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ ഗതാഗതവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രശ്നങ്ങൾ സ്ഥലവാസികൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാലത്തിന്റെ നിർമാണം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 

3.18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് പ്രവൃത്തിക്കു വേണ്ടി തയാറാക്കിയത്. പ്രദേശത്തെ ജനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തുന്നതിനു പഞ്ചായത്ത് മുൻകൈ എടുത്തു. പാലത്തിന്റെ ഉദ്ഘാടനം ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം.ശോഭന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, അംഗങ്ങളായ കെ.പി.അബൂബക്കർ, കെ.രാജീവൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സ്മിത, അസിസ്റ്റന്റ് എൻജിനീയർ നിവേദ്, നികേഷ്, കെ.നാരായണൻ, വി.വി.ലക്ഷ്മണൻ, വി.വി.സത്യഭാമ, കെ.പി.നസീറ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com