ADVERTISEMENT

ചെറുപുഴ∙ കരയിടിച്ചലിനെ തുടർന്നു പുഴയുടെ തീരങ്ങളിലെ മരങ്ങൾ അപകട ഭീഷണിയിൽ. മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയുടെയും തിരുമേനി പുഴയുടെയും തീരങ്ങളിലുള്ള കൂറ്റൻ മരങ്ങളാണു കരയിടിച്ചലിനെ തുടർന്നു അപകട ഭീഷണിലായിരിക്കുന്നത്. ശക്തമായ ജലപ്രവാഹത്തിൽ കരയിടിഞ്ഞു പുഴയരികിൽ സ്ഥിതി ചെയ്യുന്ന മരങ്ങളുടെ വേരുകൾ മുഴുവൻ പുറത്തു കാണാവുന്ന സ്ഥിതിയിലായി. ഇതോടെ ശക്തമായ കാറ്റടിച്ചാൽ മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീഴാനുള്ള സാധ്യതയുമേറി.

തിരുമേനിപ്പുഴയുടെ പ്രാപ്പൊയിൽ, കോക്കടവ്, മുളപ്ര, പെരുങ്കുടൽ ഭാഗങ്ങളിലും, തേജസ്വിനിപ്പുഴയുടെ കോഴിച്ചാൽ, വയലായി, കോലുവള്ളി, ചെറുപുഴ, കൊല്ലാട ഭാഗങ്ങളിലും കരയിടിച്ചൽമൂലം ഒട്ടേറെ മരങ്ങളാണു അപകടാവസ്ഥയിലായത്. അനധികൃത പുഴ കയ്യേറ്റവും തീരങ്ങളിലെ മരങ്ങൾ നശിപ്പിക്കുന്നതുമാണു കരയിടിച്ചലിനു പ്രധാന കാരണം. തീരങ്ങൾ സംരക്ഷിക്കുകയും, പുഴകളുടെ ഇരുവശങ്ങളിൽ കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കുകയും ചെയ്താൽ കരയിടിച്ചൽ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com