ADVERTISEMENT

കാടാച്ചിറ ∙ എടിഎമ്മിൽ പാമ്പ്. കാടാച്ചിറ ടൗണിലെ എസ്ബിഐയുടെ എടിഎം മെഷിനിന് സമീപമാണ് ഇന്നലെ പാമ്പിനെ കണ്ടെത്തിയത്. പണമെടുക്കാൻ ഒരു സ്ത്രീ വന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടനെ സമീപത്തുള്ളവരെ വിവരമറിയിച്ചു.

വ്യാപാരികളും നാട്ടുകാരും എടിഎമ്മിനു സമീപം എത്തി മൂർഖൻ ആണെന്നു സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കു കകയായിരുന്നു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി മൂർഖൻ പാമ്പാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് പാമ്പിനെ എടിഎമ്മിൽ നിന്നു പിടിച്ചുകൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com