കാർഷിക സംസ്കാര പെരുമയുടെ സ്മരണകളുണർത്തി നിറയുത്സവം

 നിറയുത്സവത്തിൽ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള നെൽക്കതിർ കറ്റകൾ കേളോത്ത് കതിരുവെക്കും തറയിൽ നിന്ന് കൂഴം കണക്കപ്പിള്ള സ്വീകരിക്കുന്നു.
നിറയുത്സവത്തിൽ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള നെൽക്കതിർ കറ്റകൾ കേളോത്ത് കതിരുവെക്കും തറയിൽ നിന്ന് കൂഴം കണക്കപ്പിള്ള സ്വീകരിക്കുന്നു.
SHARE

പയ്യന്നൂർ ∙ കാർഷിക സംസ്കൃതിയുടെ ഗതകാല സ്മരണകളുർത്തി ദേശാധിപനായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കൊട്ടാരത്തിലും ഗ്രാമ പരിധിയിലെ ക്ഷേത്രങ്ങളിലും തറവാടുകളിലും ഭക്ത്യാദരപൂർവം നിറയുത്സവം ആഘോഷിച്ചു. മേട വിഷു പുലരിയിൽ അവകാശികളായ ഹരിജൻ കുടുംബം കേളോത്ത് ആണ്ടാംകണ്ടത്തിൽ വിത്തിറക്കി വിരിഞ്ഞ കതിർക്കറ്റകൾ കൂഴം കണക്കപ്പിള്ള പരിവാര സമേതം വാദ്യമേളത്തിന്റെ അകമ്പടിയോടെ  കതിരുവയ്ക്കും തറയിൽ എത്തി സ്വീകരിച്ചു. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിലേക്ക് കതിർ കറ്റകൾ നൽകിയ ശേഷം പയ്യന്നൂരിന്റെ ദേശാധിപനായ പെരുമാളുടെ കൊട്ടാരം നിറപ്പാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള കതിർ കറ്റകൾ കൂഴം കണക്കപ്പിള്ള തലയിലേറ്റിയ ശേഷം വിവിധ ക്ഷേത്രങ്ങളിലേക്കും മറ്റും കതിർ കറ്റകൾ നൽകി. കതിർ കറ്റകളുമായി പരിവാര സമേതം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പടിഞ്ഞാറേ നടയിൽ എത്തിയപ്പോൾ ജന്മ കണിശൻ കുറിച്ച മുഹൂർത്തം അറിയിച്ചു കൊണ്ട് പൊങ്ങിലാട്ട് മാരാർ ശംഖുനാദം മുഴക്കി.

 നെൽക്കതിർ വാങ്ങാൻ പൊലുവള്ളി ഇലയുമായി വീട്ടുമുറ്റത്ത് നിൽക്കുന്ന മഹാദേവ ഗ്രാമം പടിഞ്ഞാറേ നടയിലെ പറ്റാത്തടത്തിൽ ശാരദ അമ്മ.
നെൽക്കതിർ വാങ്ങാൻ പൊലുവള്ളി ഇലയുമായി വീട്ടുമുറ്റത്ത് നിൽക്കുന്ന മഹാദേവ ഗ്രാമം പടിഞ്ഞാറേ നടയിലെ പറ്റാത്തടത്തിൽ ശാരദ അമ്മ.

 നമസ്കാര മണ്ഡപത്തിൽ വച്ച് മേൽശാന്തി കതിർക്കറ്റകൾ പൂജിച്ചു. ഒപ്പം ഈ ദേശാധിപന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും നിറയുത്സവ ചടങ്ങുകൾക്ക് തുടക്കമിട്ടു. ശ്രീകോവിലിലും ഉപ ദേവാലയങ്ങളിലും കൊട്ടാരത്തിലും നിറയോലത്തിനൊപ്പം നെൽക്കതിർ ചേർത്ത് നിറച്ചു. പൂജിച്ച നെൽക്കതിർ ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് കീഴ്ശാന്തിമാർ വിതരണം ചെയ്തു.

നെൽക്കതിരിനായി കാത്തു നിൽപ്

നിറയുത്സവ ദിനത്തിൽ രാവിലെ പൂജാമുറിയിൽ ദീപം തെളിയിച്ച് കയ്യിൽ പൊലുവള്ളി ഇലയുമായി വീട്ടുമുറ്റത്ത് കാത്ത് നിൽക്കുന്ന വീട്ടമ്മമാരെ കാണുന്ന അപൂർവം പ്രദേശങ്ങളിൽ ഒന്നാണ് മഹാദേവ ഗ്രാമത്തിലെ പടിഞ്ഞാറേ നട. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് കതിരുംവയ്ക്കും തറയിലേക്ക് നെൽക്കതിർ കറ്റകൾക്കായി കൂഴം കണക്ക് പിള്ളയും പരിവാരങ്ങളും കടന്നു പോയാൽ ഈ വഴിയിലുള്ള വീട്ടമ്മമാരുടെ കാത്ത് നിൽപ് തുടങ്ങും.

കതിർകറ്റകളുമായി തിരിച്ചു വരുമ്പോൾ ആ സംഘത്തിൽ നിന്ന് ഒരു നെൽക്കതിർ വാങ്ങി കർക്കടകത്തിലെ ദുരിതങ്ങളകറ്റി ഐശ്വര്യ ദേവതയെ വീട്ടിനകത്തേക്ക് എഴുന്നള്ളിക്കാനാണ് ഈ കാത്ത് നിൽപ്. കൃഷിയും ഒപ്പം നിറയോലത്തിനുള്ള ഇലകളും ഗ്രാമങ്ങളിൽ നിന്ന് വേരറ്റ് പോയതോടെയാണ് നിറയോലത്തിനു പകരം ഒരു തുണ്ട് പൊലുവള്ളി ഇലയിൽ ഒരു നെൽക്കതിർ വാങ്ങി വീട്ടമ്മമാർ  മുഹൂർത്തത്തിൽ വീട്ടിനകത്ത് കയറ്റുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA