ADVERTISEMENT

ക്വിസ് മത്സരം 13ന്

കൂത്തുപറമ്പ് ∙ മാങ്ങാട്ടിടം സൗഹൃദ വേദിയുടെ നേതൃത്വത്തിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 13ന് രാവിലെ 10ന് മെരുവമ്പായി യുപി സ്കൂളിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പ്രധാനാധ്യപകരുടെ സാക്ഷ്യപത്രം സഹിതം എത്തിച്ചേരണം. 9744732953. 

അപേക്ഷ 16 വരെ

കൂത്തുപറമ്പ് ∙ അഡീഷനൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ കുന്നോത്തുപറമ്പ്, പാട്യം പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ, ഹെൽപർ തസ്തികകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 16 വരെ നീട്ടിയതായി ശിശു വികസന പദ്ധതി ഓഫിസർ അറിയിച്ചു. 

മെഡിക്കൽ ക്യാംപ്

മാടപ്പീടിക∙ സീനിയർ സിറ്റിസൺസ് ഫോറം യൂണിറ്റ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ 14ന് രാവിലെ 9 മണി മുതൽ ഒരു മണിവരെ രാജാസ് കല്ലായി യുപി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. നഗരസഭാ അധ്യക്ഷ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യും. 9446264445.

അധ്യാപക ഇന്റർവ്യൂ

കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലിഷ്(സീനിയർ) താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 11ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. 9961375585.

സ്വീപ്പർ നിയമനം

ധർമടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ നിയമനം നടത്തുന്നു. ആരോഗ്യ കേന്ദ്രത്തിൽ നാളെ രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. 0490 2346211.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com