ലൈനിൽ മരം വീഴുമെന്നായപ്പോൾ അവധിയിലായിട്ടും മരത്തിൽ കയറി മുറിച്ചുനീക്കി സബ് എൻജിനിയർ

ലൈനിലേക്കു വീഴാനൊരുങ്ങിയ മരം പിടിച്ചുകെട്ടാനായി ശ്രീകണ്ഠപുരം കെഎസ്ഇബി സബ് എൻജിനിയർ ഹരീഷ് തേക്കുമരത്തിൽ കയറിയപ്പോൾ.
ലൈനിലേക്കു വീഴാനൊരുങ്ങിയ മരം പിടിച്ചുകെട്ടാനായി ശ്രീകണ്ഠപുരം കെഎസ്ഇബി സബ് എൻജിനിയർ ഹരീഷ് തേക്കുമരത്തിൽ കയറിയപ്പോൾ.
SHARE

ശ്രീകണ്ഠപുരം ∙ ലൈനിൽ മരം പൊട്ടി വീഴുമെന്നായപ്പോൾ അവധിയിലായിട്ടും മരത്തിൽ കയറി അത്രയും ഭാഗം മുറിച്ചു നീക്കി സബ് എൻജിനിയർ. ശ്രീകണ്ഠപുരം കെഎസ്ഇബിയിലെ സബ് എൻജിനയർ കെ.വി.ഹരീഷാണ് മാതൃക കാട്ടിയത്. ചെങ്ങളായി കുണ്ടംകൈ റോഡിലെ വൈദ്യുതി ലൈനിലേക്കാണ് ഉണങ്ങിയ വലിയ മരം വീഴാറായതു പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മുള്ള് നിറഞ്ഞ മരം കൂടിയായതിനാൽ ഇതു മുറിച്ചു മാറ്റുക ഏറെ അപകടം നിറഞ്ഞ പണിയാണെന്നു മനസ്സിലായി.

മരം പൊട്ടി വീണാൽ ലൈനും വൈദ്യുതി തൂണും ഉൾപ്പെടെ പൊട്ടി നിലം പതിക്കും. ഒട്ടേറെ കുട്ടികളും വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. വിവരം അറിഞ്ഞതോടെ സബ് എൻജിനീയർ ഹരീഷ് സ്ഥലത്തെത്തി. ഓഫിസിൽ വിവരമറിയിച്ചെങ്കിലും ജീവനക്കാർ കുറവാണെന്ന കാര്യം മനസിലായതോടെ കയറും മറ്റ് സാമഗ്രികളും എത്തിക്കണം എന്നറിയിച്ചു.

മറ്റൊരു സബ് എൻജിനീയർ ക്ലോഡിൻ സജിയും ഡ്രൈവർ സിനുവും വണ്ടിയുമായി സ്ഥലത്തെത്തി. ഇതോടെ മറ്റൊന്നും നോക്കാതെ ഹരീഷ് സമീപത്തെ വലിയ തേക്ക്മരത്തിൽ കയറുകയായിരുന്നു. പിന്നീട് കുണ്ടംകൈ ജ്വാല സ്വയം സഹായ സംഘം പ്രവർത്തകരുടെ സഹായത്തോടെ അപകടാവസ്ഥയിലായ മരം വലിച്ചു കെട്ടിയ ശേഷം മുറിച്ചു മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA