കാലുകൊണ്ട് ചിത്രം വരയ്ക്കുന്ന വൈശാഖ് ഇനി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

യൂത്ത് കോൺഗ്രസ് കാങ്കോൽ ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റായി നിയമിതിനായ വൈശാഖ് ഏറ്റുകുടുക്ക.
യൂത്ത് കോൺഗ്രസ് കാങ്കോൽ ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റായി നിയമിതിനായ വൈശാഖ് ഏറ്റുകുടുക്ക.
SHARE

പയ്യന്നൂർ ∙ വൈശാഖ് ഏറ്റുക്കുടുക്കയ്ക്കു മുന്നിൽ പരിമിതികളൊന്നും തടസ്സമല്ല. ഇരുകൈകളുമില്ലാത്ത വൈശാഖ് ലോകമറിയുന്ന ചിത്രകാരനാണ്. എംഎ ബിരുദധാരി. ഇപ്പോഴിതാ കാങ്കോൽ- ആലപ്പടമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 10 വർഷത്തി ലധികമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റില്ലാത്ത മണ്ഡലത്തിലാണ് വൈശാഖ് പ്രസിഡന്റ് ആകുന്നത്. പ്രതിപക്ഷമില്ലാതെ സിപിഎം അംഗങ്ങൾ മാത്രമുള്ള ഭരണസമിതിയാണ് ഈ പഞ്ചായത്തിനുള്ളത്.

രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി കൂട്ടുകൂടുന്ന വൈശാഖ് ഈ ദൗത്യം സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഏറ്റുകുടുക്കയിലെ ബാലകൃഷ്ണൻ - ഗീത ദമ്പതികളുടെ ഇളയ മകനാണ് വൈശാഖ്. നഴ്സറി ക്ലാസ് മുതൽ ചിത്രരചനയിൽ സജീവമായിരുന്നു. അങ്ങനെയാണു കാലുകളെ ബ്രഷുകൾ പിടിക്കാൻ പാകപ്പെടുത്തിയത്. ചിത്രരചനയിൽ ഗിന്നസ് റെക്കോർഡുണ്ട്.

പയ്യന്നൂർ കോളജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദവും മാടായി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 5000ത്തിലധികം ചിത്രങ്ങൾ വരിച്ചിട്ടുണ്ട്. സിനിമയിലും അഭിനയിച്ചു. അമീബ സിനിമയിൽ ഇന്ദ്രൻസിന്റെ മകനായിട്ടാണ് അഭിനയിച്ചത്. സ്വിറ്റ്സർലന്റ് ആസ്ഥാനമായുള്ള മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ് ആർട്ടിസ്റ്റ് എന്ന സംഘടനയിൽ അംഗത്വം നേടിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA