ADVERTISEMENT

ദീപാലങ്കാര മത്സരത്തിന് റജിസ്റ്റർ ചെയ്യാം

സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫിസിന് സമ്മാനം നൽകും. ദീപാലങ്കാര മത്സരത്തിൽ പങ്കെടുക്കുന്ന ഓഫിസുകളുടെ വിവരം കണ്ണൂർ തഹസിൽദാരെ 13നകം അറിയിക്കണമെന്ന് കലക്ടർ അറിയിച്ചു. 04972700225.

ദേശീയ ലോക് അദാലത്ത് 13ന്

കണ്ണൂർ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ദേശീയ ലോക് അദാലത്ത് 13ന് രാവിലെ 10 മുതൽ ജില്ലയിലെ വിവിധ കോടതികളിൽ നടക്കും. കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്ക് കേസുകൾ എന്നിവ പരിഗണിക്കും. കോടതികളിൽ നിലവിലില്ലാത്ത കേരള ബാങ്ക്, കനറാ ബാങ്ക്, എസ്ബിഐ, ഇന്ത്യൻ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പരിഗണിക്കും. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ അദാലത്ത് നടത്തും. 0490 2344666, 0490 2993328.

ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി 2021-22 വർഷത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 28. വെബ്സൈറ്റ് https://disabilityaffairs.gov.in/ 8281999015.

ലെവൽ ക്രോസ് അടച്ചിടും

കൊടുവള്ളി മമ്പറം റോഡിൽ തലശ്ശേരി എടക്കാട് സ്റ്റേഷനുകൾക്കിയിലെ 230ാം നമ്പർ ലെവൽ ക്രോസ് 12നു രാത്രി 8 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അസി ഡിവിഷനൽ എൻജിനീയർ അറിയിച്ചു.

റിക്രൂട്ട്മെന്റ് സിലക്ഷൻ റാലി

ഒക്ടോബറിൽ നടക്കുന്ന ഇന്ത്യൻ ആർമി അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് എസ്ടി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് പ്രീ ട്രെയിനിങ് നൽകാൻ ജില്ലാ പഞ്ചായത്ത് 13ന് രാവിലെ 8.30ന് ഉദയഗിരി പഞ്ചായത്തിൽ റിക്രൂട്ട്മെന്റ് സിലക്ഷൻ റാലി സംഘടിപ്പിക്കും. 7510867448, 9947691140.

കാലാവധി നീട്ടി

കേരള ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്കു കുടിശിക ഒടുക്കാനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com