ADVERTISEMENT

പാനൂർ ∙ കിഴക്കൻ പ്രദേശങ്ങളായ വടക്കെ പൊയിലൂർ, മേലെ കുന്നോത്തുപറമ്പ് എന്നിവിടങ്ങളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.വീടുകളുടെ മേൽക്കൂര പാറിപ്പോയി. മരങ്ങൾ കടപുഴകി. ആയിരത്തിലേറെ വാഴകൾ നശിച്ചു.വൈദ്യുത തൂൺ പൊട്ടിവീണു.ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ 6.30ന് വീശിയ കാറ്റ് നിമിഷ നേരം കൊണ്ടാണ് നാശം വിതച്ചത്. വടക്കെ പൊയിലൂർ കീഴ്ക്കാവിൽ അമ്മതിന്റെ വീടിന്റെ മേൽക്കൂരയുടെ അലൂമിനിയം ഷീറ്റ് പാറിപ്പോയി.

ചുഴലിക്കാറ്റിൽ വടക്കെ പൊയിലൂർ ഒന്തത്ത് കുഞ്ഞിക്കണ്ണന്റെ കൃഷിയിടത്തിലെ വാഴകൾ നശിച്ച നിലയിൽ

വയൽ പുരയിൽ കുമാരന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പാറി മുറ്റത്ത് വീണു. കുനിയിൽ ഗോവിന്ദൻ, പട്ടുവയലിൽ ഗോവിന്ദദാസ്, പട്ടുവയൽ ചീരു, കൈതേരീന്റവിട രാജീവൻ, ടി.പി.അനന്തൻ, പാതാളത്തിൽ ബാലൻ, പാതാളത്തിൽ ദിനേശൻ, വെളുത്തപറമ്പത്ത് ചന്ദ്രി, ആറമ്പള്ളി രാജൻ, പടിക്കലക്കണ്ടി മോഹനൻ എന്നിവർക്കാണ് നഷ്ടം സംഭവിച്ചത്. പടിക്കലക്കണ്ടി പാറേമ്മൽ മുക്കിലെ വൈദ്യുത തൂ‍ൺ പൊട്ടിവീണു. പട്ടുവയലിൽ ഗോവിന്ദദാസ്, ടി.പി.അനന്തൻ എന്നിവരുടെ വീടിനു മുകളിൽ കമുങ്ങ് വീണു.

കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ കോച്ചുബാലൻ, പുല്ലാപ്പള്ളി അനന്തൻ, തങ്കേശപ്പുരയിൽ ശാരദ, പത്തലായി പവിത്രൻ, പത്തലായി കുഞ്ഞിക്കണ്ണൻ, പന്തക്കാലിൽ ബാലൻ, വട്ടപ്പറമ്പത്ത് നാണി, പാലക്കണ്ടി സജിത്ത്, കലിയത്ത് ശശി, പി.കെ.കുഞ്ഞമ്പു അമ്പൂന്റെ പറമ്പത്ത് മനോജ്, എം.പി.ഗോവിന്ദൻ, ഒറ്റത്തയ്യുള്ളതിൽ ചന്ദ്രൻ എന്നിവരുടെ തെങ്ങുകൾ ഉൾപ്പെടെയുള്ള മരങ്ങൾ നിലം പൊത്തി. ചേരിക്കൽ അനന്തൻ, വട്ടപ്പറമ്പത്ത് കരുണൻ എന്നിവരുടെ വാഴക്കൃഷി നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com