ADVERTISEMENT

പരിയാരം ∙ മങ്കിപോക്സ് ലക്ഷണങ്ങളോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ഐസലേഷൻ മുറിയിൽ ചികിത്സയിലായിരുന്ന 7 വയസ്സുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുകെയിൽ നിന്നു കുടുംബത്തോടൊപ്പം നാട്ടിലെത്തിയ കുട്ടിക്കു പനിയും ശരീരത്തിൽ ചെറിയ കുമിളകളും കണ്ടതിനെ തുടർന്നു കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തക്കാളിപ്പനി വിഭാഗത്തിൽപെട്ട വൈറൽ പനിയാണ് കുട്ടിക്കുണ്ടായിരുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. കുട്ടിയെ ഡിസ്ചാർജ് ചെയ്തു.

മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടിയെ ചികിത്സിച്ചത്. അതേസമയം, കഴിഞ്ഞദിവസം ഗൾഫിൽ നിന്ന് എത്തിയ യുവാവിന്റെ പരിശോധനാ ഫലം ഇന്നു വന്നേക്കും. 26 വയസ്സുള്ള പ്രവാസിയെ പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ മുറിയിലാക്കി. സ്രവം ആലപ്പുഴ വൈറോളജി ലാബിലാണു പരിശോധിക്കുന്നത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com