വായ്പ, സബ്സിഡി, ലൈസൻസ് മേള
എടൂർ∙ 2022 - 23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ആറളം പഞ്ചായത്ത് പരിധിയിലെ സംരംഭകർക്കായി 16 ന് 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന വായ്പ, സബ്സിഡി, ലൈസൻസ് മേള പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ മുഴുവൻ ബാങ്കുകളും പങ്കെടുക്കും. റജിസ്‌ട്രേഷൻ നടത്തണം. ഫോൺ: 9400404543.
വാഴക്കന്ന് വിതരണം
മാലൂർ ∙കൃഷിഭവനിൽ നേന്ത്ര വാഴക്കന്ന് വിതരണത്തിന് എത്തിയിട്ടുണ്ട്. 15 വാഴക്കന്ന്, 2 തെങ്ങിൻ തൈ എന്നിവ അടങ്ങിയ കിറ്റുകളായി വിതരണം ചെയ്യുന്നു. 100 രൂപ അടച്ച് കൃഷി ഭവനിൽ വന്ന് കൈപ്പറ്റാം.
സൗജന്യ നേത്ര ചികിത്സ, തിമിര നിർണയ ക്യാംപ് 15ന്
ഏച്ചൂർ∙ കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഏച്ചൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ 15ന് കുയ്യാൽ മഹാ ക്ഷേത്രത്തിന് സമീപത്തെ വിമുക്ത ഭവനിൽ സൗജന്യ നേത്ര ചികിത്സ, തിമിര നിർണയ ക്യാംപ് സംഘടിപ്പിക്കുന്നു. കണ്ണൂർ നൂർ മലബാർ കണ്ണാശുപത്രിയിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. രാവിലെ 10 മുതൽ 2വരെ ക്യാംപ് നടക്കും. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ ഉദ്ഘാടനം ചെയ്യും. ഫോൺ: 80780582256, 9446776851.