ADVERTISEMENT

ചുങ്കക്കുന്ന്∙കൊട്ടിയൂർ മണത്തണ മലയോര ഹൈവേയിൽ ബസു ലോറിയും കൂട്ടിയിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്. ഇന്നലെ രാവിലെ ചുങ്കക്കുന്ന് ടൗണിന് സമീപമാണ് അപകടം. ലോറിയുമായി ഇടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിന്നു. അമ്പായത്തോട്ടിൽ നിന്ന് ഇരിട്ടിയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർ പി.ബി.രതീഷ്, വിദ്യാർഥികളായ എയ്ഞ്ചൽ, ഋതുപർണ, റിയ, റോയൽ, അന്ന ജസ്റ്റിൻ എന്നിവർക്കും അമ്പായത്തോട്ടിലെ ഷീന പാറയ്ക്കൽ, നെല്ലിരിക്കുംകാലായിൽ ബിന്ദു, എൻ,എൻ.ബിന്ദു, ആര്യ എന്നിവർക്കുമാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com