പഴയങ്ങാടി∙ മാടായിപ്പാറയിൽ ഇക്കുറി കാക്ക പൂക്കളടക്കമുള്ള പുഷ്പങ്ങൾ കുറവ്. ജൈവ വൈവിധ്യകേന്ദ്രമായ മാടായിപ്പാറയിൽ ഇത് അസാധാരണ കാഴ്ചയാണ്. ഓണത്തിന് പൂവിട്ടു തുടങ്ങുമ്പോൾ പൂക്കളത്തിൽ മാടായി പാറയിലെ പൂക്കൾ സ്ഥാനം പിടിക്കാറുണ്ട്. പൂ പറിക്കുന്ന കൂട്ടികളെയും വീട്ടമ്മമാരെയും ഇവിടെ കാണാമായിരുന്നു. കാക്ക പൂവ്, കൃഷ്ണപൂവ്, തുമ്പ, എളളിൻ പൂവ് തുടങ്ങിയ പൂക്കൾ ഇവിടെ സാധാരണയായി കാണുന്നതാണ്.
ഇക്കുറി കാലാവസ്ഥയിൽ വന്ന മാറ്റമാണ് പൂക്കൾ കുറയാൻ കാരണമെന്നു കരുതുന്നു. മഴ ശക്തമായ സമയത്ത് പാറയിൽ ചിലയിടങ്ങളിൽ കാക്ക പൂക്കൾ കാണാമായിരുന്നു. പിന്നീട് വെയിൽ വന്നപ്പോൾ ഇവയെല്ലാം കരിഞ്ഞുണങ്ങി. ഇപ്പോൾ മഴ കനത്തപ്പോൾ പാറയുടെ ചില ഇടങ്ങളിൽ കാക്ക പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാം.