ADVERTISEMENT

കണ്ണൂർ ∙ കടലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ തകർക്കുന്ന പ്ലാസ്റ്റിക് വ്യാപനത്തിന് എതിരെ വ്യാപകമായ ബോധവൽക്കരണം നടത്തണമെന്ന് മത്സ്യത്തൊഴിലാളികൾ. വിനോദസഞ്ചാരത്തിന്റെ ഭാഗമായി കടലോരത്ത് എത്തുന്നവർ തള്ളുന്ന മാലിന്യം മാത്രമല്ല, പുഴകളി ലേക്കും തോടുകളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യവും ഒഴുകി കടലിലെത്തുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികളിൽ ചിലർ കൃത്രിമ പാര് സൃഷ്ടിക്കാനായി പ്ലാസ്റ്റിക് കുപ്പികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കുളച്ചലിൽ നിന്നും മറ്റുമുള്ളവരാണ് ഇത്തരത്തിലുള്ള രീതികൾ അവലംബിക്കുന്നത്. ഇവർക്ക് ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ എത്തിച്ചുകൊടുക്കാൻ ചില ഏജന്റുമാരും കടലോരങ്ങളിൽ പ്രവർത്തിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

തെങ്ങിൻ കുലച്ചിലും കാറ്റാടി മരത്തിന്റെ കൊമ്പുകളുമെല്ലാം കൊണ്ടുവന്നിടാറുണ്ട്. രണ്ടോ മൂന്നോ തവണത്തെ ഉപയോഗശേഷം ഇവ ഉപേക്ഷിച്ച് കടലിൽ മറ്റൊരിടത്ത് മറ്റൊരു പാര് സൃഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്നും തദ്ദേശീയരായ തൊഴിലാളികൾ പറയുന്നു.

∙ പ്ലാസ്റ്റിക് അകത്തുചെന്ന് പ്രതിവർഷം 10 ലക്ഷം കടൽപ്പക്ഷികൾ ചത്തുവീഴുന്നു.

∙ കടലിൽ നിലവിൽ 50–75 ലക്ഷം കോടിയോളം പ്ലാസ്റ്റിക് വസ്തുക്കളുണ്ടെന്നു ഗവേഷകർ.

∙ ഉപേക്ഷിക്കപ്പെട്ട 27 കോടി കിലോയോളം പ്ലാസ്റ്റിക് വസ്തുക്കൾ കടൽപ്പരപ്പിൽ ഒഴുകി നടക്കുന്നു.

∙ കടൽപ്പരപ്പിലുള്ളത് കടലിലെ മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഒരു ശതമാനം മാത്രം. 99 ശതമാനവും ആഴക്കടലിൽ !

∙ ഓരോ ദിവസവും 80 ലക്ഷത്തോളം പ്ലാസ്റ്റിക് വസ്തുക്കൾ കടലിൽ എത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com