വനിതാ പൊലീസിനു ബൈക്കിടിച്ച് പരുക്ക്

സ്വാതന്ത്ര്യദിന പരേഡ് റിഹേഴ്സലിൽ പങ്കെടുക്കാൻ പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് പോകാനായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ  ഇരുചക്രവാഹനം ഇടിച്ചു വീഴ്ത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ.
സ്വാതന്ത്ര്യദിന പരേഡ് റിഹേഴ്സലിൽ പങ്കെടുക്കാൻ പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് പോകാനായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ ഇരുചക്രവാഹനം ഇടിച്ചു വീഴ്ത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ.
SHARE

കണ്ണൂർ∙ സ്വാതന്ത്ര്യദിന റിഹേഴ്സൽ പരേഡിനായി പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന വനിതാ പൊലീസ് സേനാ അംഗത്തിന് ബൈക്കിടിച്ച് പരുക്കേറ്റു. പരുക്കേറ്റ കൊളവല്ലൂർ സ്റ്റേഷനിലെ ജിൻസിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ അയാൾ ചികിത്സ തേടിയ ആശുപത്രിയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസ(18)ാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ടൗൺ പൊലീസ് സ്റ്റേഷൻ റോഡിൽ വച്ചാണ് അപകടം. മറ്റു പൊലീസുകാർക്കൊപ്പം പരേഡ് ഗ്രൗണ്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചു വീണ ജിൻസിക്ക് സാരമായി പരുക്കേറ്റിരുന്നു. നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ കണ്ടെത്താൻ നഗരത്തിലെ ആശുപത്രികളിലേക്ക് പൊലീസ് സന്ദേശം കൈമാറിയിരുന്നു. തുടർന്ന് കൊയിലി ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ അര മണിക്കൂറിനകം പിടികൂടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}