ADVERTISEMENT

ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് ഒഴിവ്

കീഴ്പ്പള്ളി∙ സാമുഹികാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോതെറപ്പി ഹെൽപർ എന്നീ താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 23ന് 11ന് ഓഫിസിൽ നടക്കും. പിഎസ്‌സി അംഗീകൃത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് കോപ്പിയുമായി എത്തണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

പാലുകാച്ചി മല ട്രക്കിങ് ഇന്ന് ആരംഭിക്കും

കൊട്ടിയൂർ∙ പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ഇന്ന് ആരംഭിക്കും. കനത്ത മഴയെ തുടർന്ന് ട്രക്കിങ് നിർത്തി വച്ചിരുന്നു.

മരാമത്ത് അവലോകന യോഗം 19ന്

ഇരിട്ടി∙ പേരാവൂർ നിയോജക മണ്ഡലത്തിലെ മരാമത്ത് റോഡ്, പാലം, കെട്ടിടം ഉൾപ്പെടെയുള്ള പ്രവൃത്തികളുടെ അവലോകന യോഗം 19ന് 10.30ന് ഇരിട്ടി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ചേരുമെന്ന് സണ്ണി ജോസഫ്‌ എംഎൽഎ അറിയിച്ചു.

സീറ്റ് ഒഴിവ്

എടത്തൊട്ടി∙ ഡീ പോൾ ആർട്സ് ആൻഡ് സയൻസ് കോളജിൽ എംകോം ഫിനാൻസിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ബന്ധപ്പെടുക. ഫോൺ: 9497295940.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com