ADVERTISEMENT

പഴയങ്ങാടി ∙ മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി മുട്ടുകണ്ടി പുഴയിൽ ഫ്ലോട്ടിങ് റസ്റ്ററന്റ് നിർമാണം ആരംഭിച്ചു. ജില്ലയിൽ തന്നെ ആദ്യത്തെ സംരംഭമാണ് ഇത്. 1.88 കോടി രൂപയാണു നിർമാണ ചെലവ്. 15നകം ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയാക്കും. എച്ച്ഡി പോളി എത്തിലിൻ നിർമിതമായ 1100 ബോക്സുകൾ ഉപയോഗിച്ചാണു ജലോപരിതലത്തിൽ ഇതിന്റെ തറ ഭാഗം നിർമിക്കുന്നത്.

ഇതിന്റെ പ്രവൃത്തിയാണ് ദ്രുതഗതിയിൽ നടക്കുന്നത്. പോളി കാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് മേൽക്കൂര നിർമിക്കുക. കരയിൽ നിന്ന് 9 മീറ്റർ അകലത്തിലാണ് റസ്റ്ററന്റ് (3,000 ചതുരശ്ര അടി). 80 ആളുകൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. പൊതു മേഖലാ സ്ഥാപനമായ കെല്ലിനാണ് ഇതിന്റെ നിർമാണ ചുമതല.

നിർമാണം പൂർത്തിയായാൽ വേഗത്തിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി റസ്റ്ററന്റ്  തുറന്നുകൊടുക്കും. ഇതിനു സമീപത്തുള്ള റിവർ വ്യൂ പാർക്കിൽ കൂടുതൽ സൗകര്യമൊരുക്കും. ഏഴിമല, മാടായിപ്പാറ എന്നിവയുടെ സൗന്ദര്യം ആസ്വദിച്ച് തന്നെ റസ്റ്ററന്റിൽ നിന്ന് ജനങ്ങൾക്കു ഭക്ഷണം കഴിക്കാം. ഇതിന് സമീപത്തായി ബോട്ട് റെയ്സ് ഗാലറിയുടെ നിർമാണവും ഉടൻ ആരംഭിക്കുമെന്നു പ്രവൃത്തി വിലയിരുത്താനെത്തിയ എം.വിജിൻ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com