ADVERTISEMENT

ധർമടം∙ മേലൂർ റോഡിൽ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ തകർത്ത ശേഷം ബൈക്കിലിടിച്ച് സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. ബൈക്ക് യാത്രക്കാരൻ ധർമടം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് മാവിലായിലെ പ്രകാശ് ബാബു (61), കാറിലുണ്ടായിരുന്ന പാലയാട് വെള്ളൊഴുക്കിലെ ഷമ്മാസ് (നാല്) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. മേലൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. 

വൈദ്യുതി തൂൺ പൊട്ടി ഇലക്ട്രിക് വയർ മുഴുവൻ കാറിന് മുകളിലായിരുന്നു. തെറിച്ചുവീണു കാലിന് സാരമായി പരുക്കേറ്റ ഹോംഗാർഡും പൊട്ടി വീണ വൈദ്യുതി ലൈനിനിടയിലായിരുന്നു. നാട്ടുകാർ ഉടനെ കെഎസ്ഇബി ഓഫിസിൽ വിളിച്ചു പറഞ്ഞു വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. നിമിഷങ്ങൾക്കുള്ളിൽ കെഎസ്ഇബി ജീവനക്കാരും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com