ADVERTISEMENT

പഴയങ്ങാടി∙ ഭൂമി സംബന്ധിച്ച വിവരങ്ങൾക്ക്  സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്താൻ മാടായിപ്പാറയിൽ സ്ഥാപിച്ച ഡിജിറ്റൽ  ഭൂ ‌സർവേ കോർ സ്റ്റേഷന്റെ സോളർ പാനൽ തകർന്നു വീണു. നിർമാണം  പൂർത്തിയായി ഏതാനും ദിവസം  പിന്നിട്ടപ്പോഴാണ് സോളർ പാനൽ തകർന്ന് വീണത്.  ഇന്നലെ രാവിലെയാണ് പാറയിൽ എത്തിയവരുടെ ശ്രദ്ധയിൽ പെട്ടത്. ശക്തമായ കാറ്റിൽ  നിലം പൊത്തിയത് എന്നാണ് പ്രാഥമിക വിവരം. 

ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറയുടെ മധ്യഭാഗത്ത്  കോർ സ്റ്റേഷൻ സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആശങ്ക ഉണ്ടായിരുന്നു. പാറയിലെ അതിശക്തമായ കാറ്റിനെ അതിജീവിക്കാൻ  ഈ നിർമാണ പ്രവർത്തനത്തിന് കഴിയുമോ എന്നാണ് ആശങ്ക.  പാറയുടെ ചരിത്രത്തിൽ  പാറയുടെ മധ്യഭാഗത്തായി യാതൊരു വിധ നിർമാണ പ്രവർത്തനത്തിനും ദേവസ്വം അനുമതി നൽകിയിരുന്നില്ല.

കെ.കരുണാകരൻ മുഖ്യ മന്ത്രിയായ സമയത്ത് മാടായിപ്പാറയിൽ  മിനി ഏവിയേഷൻ സെന്ററിന് തറക്കല്ല് ഇട്ടിരുന്നു. എന്നാൽ ഈ പദ്ധതി വന്നില്ല. ഇതിന്റെ തറക്കല്ല് മാത്രമാണ് പാറയുടെ മധ്യഭാഗത്ത് ആകെ ഉളളത്. ശക്തമായ കാറ്റിൽ  സോളർ പാനൽ വീണതോടെ ഈ പദ്ധതിക്ക് തന്നെ പുതിയ സ്ഥലം കണ്ടത്തേണ്ട അവസ്ഥയും  ഉണ്ട്. കോർ സ്റ്റേഷൻ സ്ഥലം അധികൃതർ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com