ADVERTISEMENT

കൂത്തുപറമ്പ് ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളെ അണിനിരത്തി നഗരസഭ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം നഗരസഭാധ്യക്ഷ വി.സുജാത ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ് പ്രസിഡന്റ് കെ.സജിത അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.ശ്രീനിവാസൻ സ്വാതന്ത്ര്യ സ്മൃതി പ്രഭാഷണം നടത്തി. മെംബർ സെക്രട്ടറി കെ.അനീഷ് പ്രസംഗിച്ചു. പാട്യം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ ഉദ്ഘാടനം ചെയ്തു. ശോഭ കോമത്ത് അധ്യക്ഷത വഹിച്ചു. സി.സജിന, മേപ്പാടൻ രവീന്ദ്രൻ, കെ.കെ.സമീർ, സി.പി.രജിത, വി.രതി, എം.വിനയ, മുഹമ്മദ് ഫായിസ് അരുൾ എന്നിവർ പ്രസംഗിച്ചു. 2 ദിവസങ്ങളിലായി റാലിയും വിവിധ മത്സര പരിപാടികളും നടത്തി. മൂന്നാം വാർഡ് ഓവറോൾ ചാംപ്യൻമാരായി. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷത്തോട നുബന്ധിച്ച് പിണറായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഇന്ദിരാജി യൂത്ത് ക്ലബ്ബും ചേർന്ന് സ്വാതന്ത്ര്യ സ്മൃതി സദസ്സ് സംഘടിപ്പിച്ചു.

കെപിസിസി മുൻ ജന.സെക്രട്ടറി വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ചരിത്രാവലോകനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഇ.ആർ.വിനോദ് എന്നിവർ ക്ലാസെടുത്തു. ഡിസിസി ജന.സെക്രട്ടറി രാജീവ് പാനുണ്ട മുഖ്യഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുതുക്കുടി ശ്രീധരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജിലേഷ്, പി.രാധാകൃഷ്ണൻ, സി.ജിമേഷ്, കെ.ധനരാജ്, കെ.കെ.സുധാകരൻ, കെ.ബിജു, എന്നിവർ പ്രസംഗിച്ചു.

ആമ്പിലാട് സഹൃദയ കലാ കായിക സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആമ്പിലാട് – നിർമലഗിരി റോഡിലെ മണ്ണും ചെളിയും നീക്കം ചെയ്തും റോഡരികിലെ കാടുകൾ വെട്ടിതെളിച്ചുമാണ് ശുചീകരണം നടത്തിയത്. എ.സുനിൽകുമാർ, വിജയൻ പണിക്കർ, പി.സനീഷ്, സുജിത്ത് കേശവ്, വി.എം.തോമസ്, ടി.കെ.അനീഷ്, പി.ജനാർദനൻ എന്നിവർ നേതൃത്വം നൽകി. 

തലശ്ശേരി∙ സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ശൗര്യ ചക്ര നേടിയ എൻഎസ്ജി കമാൻഡോ സുബേദാർ പി.വി. മനേഷ് മുഖ്യാതിഥി ആയിരുന്നു. എസ്പിസി, ഗൈഡ്സ്, ജെആർസി, സ്കൂൾ ബാൻഡ് സംഘം എന്നിവ ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി. പിടിഎ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ മിനിഷ, ലീഡർ ഗൗരി നന്ദ എന്നിവർ പ്രസംഗിച്ചു. ദേശീയപതാകയുമായി നഗരത്തിൽ ഘോഷയാത്രയും നടത്തി.

അധ്യാപികമാരും വിദ്യാർഥികളും അണിനിരന്നു. ഇന്ന് സ്കൂളിൽ സമൂഹത്തിൽ വ്യത്യസ്ത മേഖലകളിലുള്ള 75 രക്ഷിതാക്കളെ കണ്ടെത്തി ആദരിക്കും. നി൪മലഗിരി കോളജിൽ എൻസിസി യൂണിറ്റുകളായ 9 കേരള ഗേൾസ് സീനിയർ വിങ്ങും 31 കേരള ബറ്റാലിയൻ സീനിയർ ഡിവിഷനും പൊലീസ്, തപാൽ വകുപ്പുകളുടെ സഹകരണത്തോടെ ഹ൪ ഘ൪ സന്ദേശ റാലി സംഘടിപ്പിച്ചു.

എസ്ഐ എൻ.ഡി.വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.വി.ഔസേപ്പച്ചൻ അധ്യക്ഷത വഹിച്ചു. എൻസിസി ഓഫിസ൪ ലഫ്.ഡോ.സുജ മറിയാമ്മ ജോഷ്വാ, ഡോ.ടി.കെ.സെബാസ്റ്റ്യൻ, പ്രഫുൽ വ൪ക്കിച്ചൻ, നി൪മലഗിരി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അനുഷ, ബിജു, പ്രീത, രതീഷ്, പ്രശോഭ്, അഷറഫ്, സാരംഗ്, അഞ്ജന എന്നിവർ റാലിക്ക് നേതൃത്വം നൽകി.

ബ്രണ്ണൻ കോളജിൽ ഫ്രീഡം വാൾ 

ധർമടം∙ ഗവ. ബ്രണ്ണൻ കോളജിൽ ഫ്രീഡം വാൾ വർണങ്ങളിൽ തെളിഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കോളജിലെ വിദ്യാർഥികളായ ചിത്രകാരന്മാരാണ് സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന മുഹൂർത്തങ്ങൾ വർണങ്ങളിൽ ചാലിച്ചെഴുതിയത്. ദണ്ഡിയാത്ര, വാഗൺ ട്രാജഡി, പഴശി കുറിച്യ ചെറുത്ത് നിൽപ്പ്, ജവാഹർഘട്ട് തുടങ്ങിയ സമര പോരാട്ടങ്ങളാണ് ചിത്രങ്ങളായി തെളിഞ്ഞത്.

ചിത്രകാരൻ ഉദയൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.വി. ബാബു, എൻസിസി ഓഫിസർ കെ. അൻവർ എന്നിവരുടെ മേൽനോട്ട ത്തിലാണ് വിദ്യാർഥികൾ ചിത്രം പൂർത്തിയാക്കിയത്. 40 അടി നീളത്തിലുള്ള ചുമരിൽ പെയിന്റ് ഉപയോഗിച്ചാണ് വിദ്യാർഥികളായ ഹെന്ന എസ്.പ്രദീപ്, അനാമിക നന്ദ, സാനിയ ടി.വിനോദ്, ആദിത്യൻ, കെ. അനുവിന്ദ് എന്നിവരാണ് രചനയിൽ പങ്കാളികളായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com