കണ്ണൂർ ജില്ലയിൽ ഇന്ന് (14-08-2022); അറിയാൻ, ഓർക്കാൻ

kannur-ariyan-map
SHARE

അഭിമുഖം 17ന്

തളിപ്പറമ്പ്∙ സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻ‌ഡറി മുസ്‍ലീം മെറിറ്റ്, കമ്യൂണിറ്റി ക്വാട്ട അഭിമുഖം 17ന് നടക്കും.സയൻസ് റാങ്ക് 60 വരെയും കൊമേഴ്സ് റാങ്ക് 120 വരെയും 9.30നും ഹ്യൂമാനിറ്റീസ്(18) റാങ്ക് 180 വരെയും ഹ്യൂമാനിറ്റീസ് (35) റാങ്ക് 200 വരെയും 12നും അഭിമുഖത്തിന് ഹാജരാകണം.

വായ്പ, സബ്സിഡി ലൈസൻസ് മേള

കണ്ണൂർ∙ 2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്ത് പരിധിയിലെ സംരംഭകർക്ക് 19ന് 10.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള നടത്തും. ഫോൺ– 8075732790.

അധ്യാപക നിയമനം

കാക്കയങ്ങാട്∙ പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (ജൂനിയർ), ഹിസ്റ്ററി (ജൂണിയർ) താൽക്കാലിക അധ്യാപക നിയമനത്തിന് 19 ന് 2 ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം

പേരാവൂർ∙ മണത്തണ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ഹിന്ദി ജൂനിയർ, കൊമേഴ്സ് ജൂനിയർ അധ്യാപകരുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 20ന് രാവിലെ 11 ന് സ്കൂൾ ഓഫിസിൽ നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA