ADVERTISEMENT

കണ്ണൂർ ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഖാദി വസ്ത്രം ധരിക്കുന്നവരുടെ സംഗമം മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. മുതിർന്ന ഖാദി തൊഴിലാളികളായ കെ.വി.എൻ.കുഞ്ഞമ്പു, എ.വി.നളിനി, ബാലകൃഷ്ണൻ, പി.വി.ഗോപാലൻ, ഒ.പി.കൃഷ്ണൻ, സി.വി.നാരായണി, പി.നാണി, കാർത്യായനി, പി.രാജലക്ഷ്മി, വി.വല്ലി എന്നിവരെ മന്ത്രി ആദരിച്ചു. 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചായിരുന്നു പരിപാടി. 'അച്ഛനും അമ്മയ്ക്കും ഒരു ഖാദി കോടി' ക്യാംപെയ്നിന്റെ ഭാഗമായി മുൻ എംഎൽഎ ടി.കെ.ബാലന്റെ മകൻ അരുൺ, ഭാര്യ സീമ എന്നിവർക്ക് മകൾ അൻവിത ഓണക്കോടി നൽകി. ഖാദി യൂണിഫോം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയിൽ നിന്ന് ആന്തൂർ വനിതാ വ്യവസായ സഹകരണ സംഘം സൂപ്പർവൈസർ സി.ലേഖ, തലശ്ശേരി കോഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജനറൽ മാനേജർ സി.എം.സന്തോഷ് കുമാർ എന്നിവർ ഏറ്റുവാങ്ങി. വളപട്ടണം താജുൽ ഉലൂം ഇംഗ്ലിഷ് മീഡിയം സ്‌കൂൾ മാനേജർ കെ.ജലീൽ ഹാജി, കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാർ, മേയർ ടി.ഒ.മോഹനൻ ഉപഹാരം നൽകി. 

മുതിർന്ന ഖാദി തൊഴിലാളികളായ പി.വി.ഗോപാലൻ, കെ.വി.എൻ കുഞ്ഞമ്പു, എ.വി.നളിനി, ബാലകൃഷ്ണൻ, ഒ.പി.കൃഷ്ണൻ, സി.വി നാരായണി, പി.നാണി, കാർത്യായനി, പി.രാജലക്ഷ്മി, വി.വല്ലി എന്നിവരെ ആദരിച്ചു.പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, മലബാർ ഇൻഫർമേഷൻ ടെക്നോളജി പ്രതിനിധി ജെയ്സൺ തോമസ്, പിആർഡി മേഖല ഡപ്യൂട്ടി ഡയറക്ടർ പി.സി.സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ഇ.കെ.പത്മനാഭൻ, പ്രോജക്ട് ഓഫിസർ ഐ.കെ.അജിത്ത് കുമാർ, ഫാ. കാക്കാരമറ്റത്തിൽ ജോസഫ്, അരയാക്കണ്ടി സന്തോഷ്, എ.കെ.അബ്ദുൽ ബാഖി, ഫാ. ജോയ് കുട്ടിയാങ്ങൽ, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, ടി.കെ.സുധി, എം.പി.ഉദയഭാനു, പി.മഹമൂദ്, ഇ.വി.ജി.നമ്പ്യാർ, കെ.കെ.രാജൻ, ഇ.ബാലൻ, പി.കെ.സന്തോഷ്, പി.ഡി.സന്തോഷ്, പി.പ്രസാദ്, കെ.നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com