സ്വാതന്ത്ര്യ സമര പോരാളികളെ ആർഎസ്എസ് തമസ്കരിക്കുന്നു: എ.വിജയരാഘവൻ

എസ്എഫ്ഐ ദേശീയ ജാഥയുടെ കേരള പര്യടനം തലശ്ശേരിയിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ, ജാഥാ വൈസ് ക്യാപ്റ്റൻ നിതീഷ് നാരായണൻ, ക്യാപ്റ്റൻ വി.പി.സാനു, കൂത്തുപറമ്പ് രക്തസാക്ഷി കെ.വി.റോഷന്റെ അമ്മ നാരായണി, ജാഥാ അംഗം സത്യ ഷാ, വി.എസ്.സഞ്ജീവ്, ബസുദേവ റെഡ്ഡി, എം.വി.ജയരാജൻ തുടങ്ങിയവർ സമീപം.

SHARE

തലശ്ശേരി∙ വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ കേരളത്തിൽ വികസനത്തിന്റെ കുതിച്ചുചാട്ടം നടത്തിയ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കുറുമുന്നണിയുണ്ടാക്കി പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. വിദ്യാഭ്യാസത്തെ രക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ജാഥയുടെ സംസ്ഥാനത്തെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ.

സർക്കാർ ശമ്പളം നൽകുന്ന സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലുൾപ്പെടെ പ്ലസ്ടു പ്രവേശനത്തിൽ മാനേജ്മെന്റുകൾക്ക് അധികാരം നൽകാതെ പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു ആവശ്യപ്പെട്ടു.എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പി.എസ്. സഞ്ജീവ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് വി.പി. സാനു, ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്ര, ശരത് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}