കണ്ടങ്കാളി റെയിൽവേ ഗേറ്റ് അടച്ചിടും
പയ്യന്നൂർ ∙ ട്രാക്ക് മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്നു മുതൽ 24 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കണ്ടങ്കാളി റെയിൽവേ ഗേറ്റ് അടച്ചിടും.
പ്രവാസി പരാതി പരിഹാര കമ്മിറ്റി
ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം 25ന് രാവിലെ 11ന് എഡിഎമ്മിന്റെ ചേംമ്പറിൽ നടക്കും. അപേക്ഷകൾ/പരാതികൾ പ്രവാസികൾ 22ന് 5നകം കൺവീനർ/പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവിൽ സ്റ്റേഷൻ (അനക്സ്), കണ്ണൂർ 670002 എന്ന വിലാസത്തിലോ ddpknr1@gmail.com എന്ന ഇ മെയിലിലോ സമർപ്പിക്കണം. 04972700081.
ഗെസ്റ്റ് ലക്ചറർ നിയമനം
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജിൽ ജേണലിസം ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫിസിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 0497 2746175.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന 3 മാസത്തെ ക്യുഎക്യുസി എൻഡി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. 8301098705.സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗമായി ജില്ലാ ടൂറിസം കൗൺസിൽ സെപ്റ്റംബർ 6 മുതൽ 12 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കലാകാരന്മാർ /കലാകാരികൾ / കലാ സംഘടനകൾ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷകൾ 25ന് വൈകിട്ട് 5നകം കൺവീനർ, ഓണാഘോഷം 2022, ജില്ലാ ടൂറിസം കൗൺസിൽ, താലൂക്ക് ഓഫിസ് കോംപൗണ്ട്, കാൽടെക്‌സ്, കണ്ണൂർ-670002 എന്ന വിലാസത്തിൽ ലഭിക്കണം. 04972706336,04972960336
അപേക്ഷ തീയതി നീട്ടി
തളിപ്പറമ്പ് ഗവ:കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അധ്യയന വർഷത്തെ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 19 വരെ നീട്ടി. www.polyadmission.org/gci വഴിയാണ് അപേക്ഷിക്കേണ്ടത്.
0460 2202571, 9746189188, 9061781323.
വൈദ്യുതി മുടക്കം
പയ്യന്നൂർ ∙ റെയിൽവെ സ്റ്റേഷൻ പരിസരം, കൊറ്റി, പുഞ്ചക്കാട്, പുന്നക്കടവ്, കുറുങ്കടവ് ഭാഗങ്ങളിൽ: 8.30 – 4