വ്യാജ സ്വർണം പണയപ്പെടുത്തി തട്ടിപ്പ്;‌ 2 പേർ പിടിയിൽ

HIGHLIGHTS
  • തട്ടിയെടുത്തത് 2 കോടിയോളം രൂപ
  മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ അഫ്സലും പി.ശോഭനയും.
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ അഫ്സലും പി.ശോഭനയും.
SHARE

കൂത്തുപറമ്പ് ∙ ബാങ്കുകളിൽ വ്യാജ സ്വർണം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 2 പേർ കൂത്തുപറമ്പിൽ പിടിയിലായി. സ്വർണം പൂശിയ മുക്കുപണ്ടം പണയപ്പെടുത്തി 2 കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കൂത്തുപറമ്പ് നരവൂർ വാഴയിൽ ഹൗസിൽ അഫ്സൽ(30), പാറാലിലെ പടിഞ്ഞാറേന്റവിടെ വീട്ടിൽ പി.ശോഭന(50) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. 

കൂത്തുപറമ്പ് സഹ.അർബൻ ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രികൾചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലെ സെക്രട്ടറിമാർ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. ബത്തേരിയിലെ റിസോർട്ടിൽ വച്ചാണ് അഫ്സൽ പിടിയിലായത്. ശോഭനയെ കൂത്തുപറമ്പിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. അഫ്സലിന്റെ കൈയിൽ നിന്ന് 10 പവനോളം വ്യാജ സ്വർണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 5 പരാതികൾ ഇതിനകം കൂത്തുപറമ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. പതിനഞ്ചോളം ബാങ്കുകളിൽ സമാന തട്ടിപ്പ് നടന്നതായാണു വിവരം. ഇവർക്ക് ആഭരണം ഉണ്ടാക്കി നൽകുന്നവരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ തന്നെ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. 

സഹകരണ സ്ഥാപനത്തിൽ കലക്ഷൻ ഏജന്റായി പ്രവർത്തിച്ചു വന്നിരുന്ന ശോഭനയെ തെറ്റിദ്ധരിപ്പിച്ച് പണയം വയ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഇവരെ ബാങ്കിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}