സംവരണം അട്ടിമറി ആരോപിച്ച് ആർഡിഡി ഓഫിസ് ഉപരോധിച്ച് എംഎസ്എഫ്

   ഹയർ സെക്കൻഡറി പ്രവേശനത്തിൽ സംവരണ അട്ടിമറി ആരോപിച്ച് പയ്യാമ്പലത്തെ ഹയർ സെക്കൻഡറി മേഖലാ ഉപമേധാവിയുടെ ഓഫിസ് ഉപരോധിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.  		           ചിത്രം: മനോരമ
ഹയർ സെക്കൻഡറി പ്രവേശനത്തിൽ സംവരണ അട്ടിമറി ആരോപിച്ച് പയ്യാമ്പലത്തെ ഹയർ സെക്കൻഡറി മേഖലാ ഉപമേധാവിയുടെ ഓഫിസ് ഉപരോധിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ചിത്രം: മനോരമ
SHARE

കണ്ണൂർ ∙ ഹയർസെക്കൻഡറി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ(ആർഡിഡി) ഓഫിസ് ഉപരോധിച്ചു. അലോട്ട്മെന്റുകൾ പൂർത്തീകരിക്കുന്നതിനു മുൻപു തന്നെ സംവരണ സീറ്റുകളിൽ പ്രവേശനം നടത്തുന്നത് ആസൂത്രിതമായിട്ടാണെന്നും സംവരണ അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്നു പിന്മാറാൻ സർക്കാർ തയാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.നജാഫ്, വൈസ് പ്രസിഡന്റ്‌ ഷജീർ ഇക്ബാൽ, ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ, സംസ്ഥാന വിങ് കൺവീനർ ഇജാസ് ആറളം, ജില്ല ട്രഷറർ സാദിഖ് പാറാട്, ജില്ലാ ഭാരവാഹികളായ സഹൂദ് മുഴപ്പിലങ്ങാട്, തസ്‌ലീം അടിപ്പാലം എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA