മേഖലയിലെ 2 ശോഭായാത്രകൾ ഇന്ന് പാനൂർ ടൗണിൽ സംഗമിക്കും

HIGHLIGHTS
  • പാനൂരിൽ ഇന്ന് 4 മുതൽ ഗതാഗത നിയന്ത്രണം
  ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന ബാലഗോകുലം മേഖലാ ശോഭായാത്ര സംഗമിക്കുന്ന പാനൂർ ടൗൺ ദീപാലംകൃതമായപ്പോൾ. ടൗണിൽ പാറാട് റോഡിൽ ഇന്നലെ രാത്രിയിലെ കാഴ്ച.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന ബാലഗോകുലം മേഖലാ ശോഭായാത്ര സംഗമിക്കുന്ന പാനൂർ ടൗൺ ദീപാലംകൃതമായപ്പോൾ. ടൗണിൽ പാറാട് റോഡിൽ ഇന്നലെ രാത്രിയിലെ കാഴ്ച.
SHARE

പാനൂർ ∙ ബാലഗോകുലത്തിന്റ നേതൃത്വത്തിൽ മേഖലാ  ശോഭായാത്ര ഇന്ന് ടൗണിൽ നടക്കുന്നതിനാൽ ടൗണിലും പരിസരത്തും വൈകിട്ട്  4 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശോഭായാത്ര സംഗമിക്കുന്ന പാനൂർ ടൗണിലേക്ക് വരുന്ന വാഹങ്ങൾക്കാണ് നിയന്ത്രണം. ‌പാറാട്, കടവത്തൂർ, പൂക്കോം, ചമ്പാട്, മൊകേരി ഭാഗത്തു നിന്ന് പാനൂർ വഴി കടന്നു പോകേണ്ട വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാകുക. 

പാറാട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കൈവേലിക്കൽ, വരപ്ര വഴി മുത്താറിപ്പീടികയിലേക്ക് പ്രവേശിക്കണം. മാവിലാട്ട് മൊട്ടയിൽ നിന്ന് കൈവേലിക്കൽ കുന്നോത്തുപറമ്പ് വഴി കടന്നു പോകണം. വൈദ്യർപീടിക ഭാഗത്തുള്ള വാഹനങ്ങൾ പാലത്തായി കടവത്തൂർ വഴി കടന്നു പോകണം. ഈ വാഹനങ്ങൾക്ക് കണ്ണംവള്ളി വഴി ചൊക്ലിയിലോ തലശ്ശേരി ഭാഗത്തോ പോകാൻ തടസ്സമുണ്ടാകില്ല.  മുത്താറിപ്പീടികയിൽ നിന്ന് വരപ്ര, കൈവേലിക്കൽ, കുന്നോത്തുപറമ്പ് വഴി തിരിച്ചു വിടും. മാക്കൂൽപ്പീടികയിൽ നിന്ന് അക്കാനിശ്ശേരി, കൈവേലിക്കൽ വഴി  കുന്നോത്തുപറമ്പിലേക്ക് തിരിച്ചു വിടും. 

പാത്തിപ്പാലം മൊകേരി പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്ന് ചരക്കു  വാഹനങ്ങളും ടിപ്പർ ലോറികളും  പാറേമ്മൽ യുപി സ്കൂൾ റോഡ് വഴി പന്ന്യന്നൂർ പൂക്കോം റോഡിൽ പ്രവേശിക്കണം. ചമ്പാട് അരയാക്കൂലിൽ നിന്ന് പന്ന്യന്നൂർ പൂക്കോം വഴി തിരിച്ചു വിടും. പൂക്കോം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പന്ന്യന്നൂർ അരയാക്കൂൽ വഴി പോകണം. കാട്ടിമുക്ക് ഭാഗത്തു നിന്ന് കണ്ണംവെള്ളി പാലത്തായി കടവത്തൂർ റോഡിൽ പ്രവേശിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}