പഴയങ്ങാടി സ്റ്റേഷനിൽ യാത്രക്കാരുടെ ട്രാക്ക് മുറിച്ചുകടക്കൽ അപകടഭീഷണി

മാടായി റോഡിൽ നിന്ന് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ  രണ്ടാം പ്ലാറ്റ്ഫോമിലേക്കുളള സമാന്തര പാത.
മാടായി റോഡിൽ നിന്ന് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലേക്കുളള സമാന്തര പാത.
SHARE

പഴയങ്ങാടി ∙ റെയിൽവേ സ്റ്റേഷനിൽ മാടായി റോഡ് വഴി എളുപ്പത്തിൽ എത്തിച്ചേരാൻ ഉപയോഗിച്ചു വരുന്ന വഴിയിലൂടെ ട്രാക്ക് മുറിച്ചുകടക്കുന്നത് അപകടത്തെ മാടി വിളിക്കുന്നു. കിഴക്കു ഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ആരംഭ ഭാഗത്താണ് ഈ അപകടക്കെണി. മാടായി ഭാഗത്തെ റോഡിൽ നിന്ന് ഇവിടേക്ക് സമാന്തരപാത ഉണ്ട്. ആദ്യ കാലത്തു നടന്നു പോകാനുളള വഴി മാത്രമായിരുന്നു ഇത്. ബാക്കിയുളള സ്ഥലങ്ങളിൽ സംരക്ഷണ വേലി ഉണ്ടായിരുന്നു.

ഇടക്കാലത്ത് ഇത് ഇവിടെ നിന്നു നീക്കി. കുട്ടികൾ സൈക്കിളുമായി ട്രാക്ക് മുറിച്ചു കടക്കുന്നുണ്ട് ഇവിടെ. ചിലർ ബൈക്കുമായി ട്രാക്കിനു തൊട്ടടുത്ത് വരെ എത്തുന്നുണ്ടെന്നും പരാതി ഉണ്ട്. വലിയ അപകടങ്ങളെ തടയാൻ റെയിൽവേ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം എന്നാണു യാത്രക്കാർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA