ADVERTISEMENT

കെഎപി നാലാം ബറ്റാലിയനിൽ ക്യാംപ് ഫോളോവനിയമനം

കണ്ണൂർ∙ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ക്യാംപ് ഫോളോവർമാരെ നിയമിക്കുന്നു. ആകെ 35 ഒഴിവുകൾ. ദിവസ വേതനം 675 രൂപ. വിവിധ തസ്തികകളിലെ ഒഴിവുകൾ: കുക്ക്-11, ബാർബർ-5, ധോബി-10, വാട്ടർ കാരിയർ– 4, സ്വീപ്പർ-5. മുൻപരിചയം ഉള്ളവർ നാളെ 10.30ന് ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിന്റെ പകർപ്പുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് കമൻഡാന്റ് എം.ഹേമലത അറിയിച്ചു.

പോത്ത്കുട്ടി ബുക്കിങ് തുടങ്ങി

വയനാട് ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി മുഖേന കർഷകർക്ക് നൽകുന്ന പോത്ത് കുട്ടികളുടെ ബുക്കിങ് തുടങ്ങി. കിലോയ്ക്ക് 125 രൂപ നിരക്കിൽ ആന്ധ്ര മുറ ഇനത്തിൽപ്പെട്ട പോത്ത് കുട്ടികളെയാണ് വിതരണം ചെയ്യുക. ഫോൺ– 62826 24783, 98474 84200.

‌അപേക്ഷ ക്ഷണിച്ചു 

കേന്ദ്ര സംസ്ഥാന സർക്കാർ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന 3 മാസത്തെ സൗജന്യ കോഴ്സുകളായ ഔട്ട്​ലെറ്റ് മാനേജർ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, വെബ് ഡെവലപ്പ്ർ എന്നിവയിൽ പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാം. ഹോസ്റ്റൽ, ഭക്ഷണം താമസം, യൂണിഫോം, പഠന ഉപകരണങ്ങൾ സൗജന്യമായി ലഭിക്കും. ഫോൺ– 9544091917

പാസ്‌പോർട്ട് ഓഫിസ് അവധി 

∙വെസ്റ്റ്ഹിൽ , വടകര, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും കാസർകോട്ടെ പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാകേന്ദ്രവും ഇന്ന് അവധിയായിരിക്കും.

സെമിനാർ 21ന് 

കണ്ണൂർ∙ മറവി രോഗികളെ പരിചരിക്കുന്നവർക്കു കണ്ണൂർ ഡിമൻഷ്യാ കെയർ സൊസൈറ്റിയും ഐഎംഎയും ചേർന്ന് സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ 21ന് നടക്കും. രാവിലെ 9.30നു കണ്ണൂർ ഐഎംഎ ഹാളിൽ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും. ഫോൺ– 70121 92683

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com