ADVERTISEMENT

ചെറുപുഴ ∙ കെഎസ്ഇബി സ്ഥാപിച്ച വൈദ്യുതി ചാർജിങ് സ്റ്റേഷനു മുൻപിൽ ഇതര വാഹനങ്ങൾ നിർത്തിയിടുന്നത് ചാർജിങ്ങിന് എത്തുന്ന വാഹന ഉടമകളെ ദുരിതത്തിലാക്കുന്നു. ചെറുപുഴ - പയ്യന്നൂർ മരാമത്ത് റോഡിൽ ചെറുപുഴ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തെ വൈദ്യുതി ചാർജിങ് സ്റ്റേഷനു മുന്നിൽ വാഹനങ്ങൾ നിർത്തിയിടു ന്നതാണു ഇവി ഉടമകളെ ദുരിതത്തിലാക്കുന്നത്. വൈദ്യുതി ചാർജിങ് സ്റ്റേഷനു മുൻപിൽ രാവിലെ മുതൽ വൈകുന്നേരം വരെ വാഹനങ്ങൾ നിർത്തിയിടുന്നതു പതിവുസംഭവമാണ്.

ഇലക്ട്രിക് വാഹനങ്ങളുമായി (ഇവി) എത്തുന്നവർ പലപ്പോഴും അനധികൃത പാർക്കിങ് കാരണം വൈദ്യുതി ചാർജിങ് നടത്താനാകാതെ നിരാശയോടെ മടങ്ങുകയാണു ചെയ്യുന്നത്. തിരക്കേറിയ സ്ഥലമായതിനാൽ റോഡരികിൽ വച്ചു വാഹനം ചാർജിങ്  നടത്താനും സാധിക്കില്ല. അത്യാവശ്യമുള്ള വാഹന ഉടമകൾ പരിചയക്കാരുടെ കടകളിലു വീടുകളിലും എത്തിയാണു വാഹനം ചാർജ് ചെയ്യുന്നത്.

ഇക്കാര്യം കെഎസ്ഇബി പൊലീസിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിക്കാരെ അധിക്ഷേപിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടാകുന്നതെന്നും പറയുന്നു. ഇന്നലെ ഇക്കാര്യം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

തുടർന്ന് ഇദ്ദേഹം സ്ഥലത്തെത്തുകയും പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് വാഹനം ചാർജിങ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം അധികൃതരോട് നിർദേശിച്ചു. ചാർജിങ് സ്റ്റേഷനു സമീപം ഒരു ബോർഡ് സ്ഥാപിക്കാൻ പോലും തയാറാകാത്ത അധികൃതരുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com