വ്യാജ സ്വർണം പണയപ്പെടുത്തി 2 കോടിയുടെ തട്ടിപ്പ്: സംഘത്തിനെതിരെ 2 പരാതികൾ കൂടി

kannur news
SHARE

കൂത്തുപറമ്പ് ∙ വ്യാജ സ്വർണം പണയപ്പെടുത്തി ബാങ്കുകളിൽ നിന്ന് 2 കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിനെതിരെ 2 പരാതികൾ കൂടി കൂത്തുപറമ്പ് പൊലീസിന് ലഭിച്ചു. കൂത്തുപറമ്പ് സഹ.അർബൻ ബാങ്ക് സായാഹ്ന ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയതിനും പബ്ലിക് സർവന്റ്സ് സഹ.സംഘത്തിൽ തട്ടിപ്പ് നടത്തിയതിനുമാണ് ഇപ്പോൾ പരാതി ലഭിച്ചിട്ടുള്ളത്.

റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടാൻ കേസന്വേഷണം നടത്തുന്ന കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. സഹ.ബാങ്കിൽ ബിൽ കലക്ടറായ പ്രതി പാറാലിലെ പി.ശോഭന, പ്രദേശവാസി കൂടിയായ കൂട്ടുപ്രതി വാഴയിൽ അഫ്സലിൽ നിന്ന് പണം വായ്പ വാങ്ങിയിരുന്നു.

ഈ സംഖ്യ തിരിച്ച് നൽകാൻ ആവശ്യപ്പെട്ട് ബന്ധപ്പെടുന്നതിനിടെയാണ് തന്റെ പക്കലുള്ള സ്വർണം പണയപ്പെടുത്തി പണം വാങ്ങിക്കൊടുക്കാൻ അഫ്സൽ ആവശ്യപ്പെട്ടത്. ഈ സൗഹൃദത്തിലൂടെ പണയപ്പെടുത്തലും പണം വാങ്ങലും തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഫ്സൽ കോടികൾ സ്വന്തമാക്കിയപ്പോൾ വളരെ ചെറിയ തുക മാത്രമേ ശോഭനയ്ക്ക് നൽകിയിരുന്നുള്ളൂ. വയനാട്ടിലും അഫ്സൽ മറ്റ് ചിലരെ ഉപയോഗപ്പെടുത്തി ഇതേ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}