ADVERTISEMENT

തലശ്ശേരി∙ കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയുമായി ഗവ. ബ്രണ്ണൻ കോളജ് അലുമ്നി അസോസിയേഷൻ ജി 79. 1979ൽ കോളജിൽ നിന്ന് പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് ജി 79. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആരുമറിയാതെ സംഘടന നിർവഹിച്ചത്. തങ്ങളുടെ സതീർഥ്യരായിരുന്ന, പിൽക്കാലത്ത് അപകടങ്ങളിലും രോഗങ്ങളിലും പെട്ട് ശയ്യാവ ലംബികളായ കഴിയുന്ന ഒട്ടേറെ സഹപാഠികൾക്ക് ഇവരുടെ കാരുണ്യ ഹസ്തം നീണ്ടു.

കോളജ് യൂണിയൻ ചെയർമാനായിരുന്ന സി. രഘുനാഥിന്റെ നേതൃത്വത്തിലാണ് കാരുണ്യ പ്രവർത്തനം. വാട്സാപ് ഗ്രൂപ്പിലൂടെ വിവരം നൽകി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന അക്കാലത്തെ സഹപാഠികൾ അയച്ചു കൊടുക്കുന്ന തുകയാണ് രഘുനാഥും സഹപ്രവർത്തകരും പ്രയാസമനുഭവിക്കുന്ന സതീർഥ്യരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്നത്. ഏറ്റവും ഒടുവിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലും ഇവരുടെ സഹായം എത്തി.

സ്റ്റേഷൻ മാനേജർ വി.വി. രമേഷിന്റെ അഭ്യർഥന മാനിച്ച് ഇന്നലെ ഒരു വീൽചെയർ സ്റ്റേഷനിൽ എത്തിച്ചു കൊടുത്തു. പ്രസിഡന്റ് സി. രഘുനാഥിൽ നിന്ന് സ്റ്റേഷൻ മാനേജർ വി.വി. രമേഷ് ഏറ്റുവാങ്ങി. സെക്രട്ടറി പി.പി. പ്രവീൺ, ഭാരവാഹികളായ രാജാ സുരേന്ദ്രൻ, കൃഷ്ണകുമാർ ഗോവിന്ദ്, പി.വി. വൽസലൻ, ആർ.കെ. പ്രദീപ്, ടി.വി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com