ADVERTISEMENT

കണ്ണൂർ∙ മണ്ണും മനവും നിറച്ച് വീഥികളിൽ ശോഭായാത്ര. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നാടും നഗരവും ശോഭായാത്രകളാൽ നിറഞ്ഞു.  ഉണ്ണിക്കണ്ണൻമാർ നിറഞ്ഞ നിരത്തുകളിൽ ഗോപികാ നൃത്തങ്ങളും വർണ പൊലിമയ്ക്കു മാറ്റുകൂട്ടി. ബാലഗോകുലം നേതൃത്വത്തിൽ ജില്ലയിൽ 500 ശോഭായാത്രകളാണ് വീഥികളിലെത്തിയത്. കണ്ണൂർ നഗരത്തിലെ ശോഭായാത്ര ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി അഴീക്കോട് ശാന്തി മഠത്തിലെ സ്വാമി ആത്മ ചൈതന്യ ഉദ്ഘാടനം ചെയ്തു.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വളപട്ടണം കളരിവാതുക്കലിൽ നടന്ന ശോഭായാത്രയിൽ നിന്ന്. 		ചിത്രം: മനോരമ
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വളപട്ടണം കളരിവാതുക്കലിൽ നടന്ന ശോഭായാത്രയിൽ നിന്ന്. ചിത്രം: മനോരമ

എസ്എൻ പാർക്കിനു സമീപം തുടങ്ങി മാർക്കറ്റ് റോഡ്– ബാങ്ക് റോഡ്– പ്ലാസ–റെയിൽവേ സ്റ്റേഷൻ–മുനീശ്വരൻ കോവിൽ– പഴയ ബസ് സ്റ്റാൻഡ് വഴി തെക്കീബസാർ കാമാക്ഷിയമ്മൻ കോവിൽ പരിസരത്ത് സമാപിച്ചു. ശ്രീകൃഷ്ണ വേഷധാരികളായ 500 കുരുന്നുകൾ ശോഭായാത്രയിൽ അണിനിരന്നു. ശ്രീകൃഷ്ണന്റെ ജൻമം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങളും അവതരണങ്ങളും ശോഭായാത്രയിൽ ഉണ്ടായി.

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, ചിറക്കൽ കടലായി ശ്രീകൃഷ്ണക്ഷേത്രം, പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രം, തോട്ടട ആദികടലായി ശ്രീകൃഷ്ണക്ഷേത്രം, എടക്കാട് മഹാവിഷ്ണു ക്ഷേത്രം, മുഴപ്പാല മാമ്പ വിളയാറോട്ട് ശ്രീകൃഷ്ണക്ഷേത്രം, പെരളശേരി നാരോത്ത് ശ്രീകൃഷ്ണക്ഷേത്രം, ആഡൂർ കീർത്തി മംഗലം വസുദേവ ക്ഷേത്രം, ചാല കുനുത്തല മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ ചടങ്ങുകളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു.

ക്ഷേത്രങ്ങളിൽ പുലർച്ചെ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. അലവിൽ ഷിർദി സായി ബാബ മന്ദിറിൽ സായിദളം കുട്ടികളുടെ കൃഷ്ണനാമ സങ്കീ‍ർത്തനം, ഉറിയടി, ഗോപൂജ തുടങ്ങിയവയും നടന്നു. ചിൻമയ മിഷൻ നേതൃത്വത്തിൽ ചിൻമയ ബാലഭവനിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ശ്രീകൃഷ്ണ അഷ്ഠോത്തര ശതാർച്ചന, ആരതി, ഭജന, ഉറിയടി എന്നിവയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com