ഗ്യാസ് സിലിണ്ടർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം
Mail This Article
×
കരിവെള്ളൂർ ∙ ദേശീയപാതയിൽ ആണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ച് ദേശീയപാതയ്ക്ക് വേണ്ടി കുഴിച്ച കുഴിയിലേക്ക് സിലിണ്ടർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. ലോറി ഡ്രൈവർ ബന്തടുക്കയിലെ ജിനോയ് ജോർജ് (42)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം.
മംഗളൂരുവിൽ നിന്നി പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന ഗ്യാസ് സിലിണ്ടർ ലോറിയും എതിർദിശയിൽ വന്ന മീൻ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാരും തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയും ചന്തേര പൊലീസും ചേർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമിച്ചാണു പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.