ADVERTISEMENT
ധർമടം∙ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചിറക്കുനിയിൽ നിർമിച്ച സ്റ്റേജിന്റെ സീലിങ്ങിലെ ഷീറ്റ് കാറ്റിൽ അടർന്നു വീണു. ഇന്നലെ വൈകിട്ടാണ് ഷീറ്റ് അടർന്നു പോയത്. ഏതാനും മാസങ്ങൾക്കുമുൻപാണ് സ്റ്റേജ് നിർമിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ സീലിങ് അടർന്നു പോവാൻ കാരണം നിർമാണത്തിലെ അപാകതയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഏതാനും പരിപാടികൾ നടത്തിയതൊഴിച്ചാൽ സ്റ്റേജ് ഇതുവരെ ഔപചാരികമായി തുറന്നു കൊടുത്തിട്ടില്ല.   അതിന് മുൻപേ തന്നെ സീലിങ്ങ് തകർന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ടൗണുകൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ചിറക്കുനി ടൗണിലും ഫുട്പാത്തും കൈവരികളും അലങ്കാര വിളക്കുകളും സ്റ്റേജും ഉൾപ്പെടെയുള്ള പ്രവൃത്തികൾ തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com