‘കളറാക്കാം ദസറ, ക്ലീനാക്കാം കണ്ണൂർ’; മെഗാ ക്ലീനിങ് സംഘടിപ്പിച്ചു

കണ്ണൂർ ദസറയ്ക്കു മുന്നോടിയായി കണ്ണൂർ നഗരത്തിൽ നടത്തിയ മെഗാ ക്ലീനിങ്ങിനു കോർപറേഷൻ മേയർ ടി.ഒ.മോഹനൻ നേതൃത്വം നൽകുന്നു. ഡപ്യൂട്ടി മേയർ കെ.ഷബീന സമീപം.  ചിത്രം: മനോരമ
കണ്ണൂർ ദസറയ്ക്കു മുന്നോടിയായി കണ്ണൂർ നഗരത്തിൽ നടത്തിയ മെഗാ ക്ലീനിങ്ങിനു കോർപറേഷൻ മേയർ ടി.ഒ.മോഹനൻ നേതൃത്വം നൽകുന്നു. ഡപ്യൂട്ടി മേയർ കെ.ഷബീന സമീപം. ചിത്രം: മനോരമ
SHARE

കണ്ണൂർ∙ ദസറയുടെ ഭാഗമായി ‘കളറാക്കാം ദസറ, ക്ലീനാക്കാം കണ്ണൂർ’ എന്ന സന്ദേശം ഉയർത്തി കണ്ണൂർ ദസറ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ മെഗാ ക്ലീനിങ് സംഘടിപ്പിച്ചു.  കോർപറേഷൻ കൗൺസിലർമാർ, ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജ്, ചിന്മയ വിദ്യാലയ  എന്നിവിടങ്ങളിലെ വിദ്യാർഥികൾ, കണ്ണൂർ ദസറ സംഘാടകസമിതി ഭാരവാഹികൾ ഉൾപ്പെടെ 200 പേർ പങ്കെടുത്തു.

ഗാന്ധി സർക്കിളിൽ തുടക്കം കുറിച്ച ശുചീകരണം മേയർ ടി ഒ മോഹനൻ, ഡപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം പി രാജേഷ്, സിയാദ് തങ്ങൾ കൗൺസിലർമാരായ മുസ്ലിഹ്‌ മഠത്തിൽ, ടി രവീന്ദ്രൻ, കെ പി റാഷിദ്, പി കൗലത്ത്, പനയൻ ഉഷ, കെ സീത, ഹെൽത്ത് സൂപ്പർവൈസർ ബൈജു, ജില്ലാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ആർ അനിൽകുമാർ, സെക്രട്ടറി മുരളി കൃഷ്ണൻ, മിലേഷ് ചിന്മയ കോളജ് അധ്യാപകരായ ലയര, അനിത, സാഗരിക തുടങ്ങിയവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}