ADVERTISEMENT

അധ്യാപക ഒഴിവ്

മണക്കടവ്∙ ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ്  അധ്യാപകന്റെ (സീനിയർ) താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ. ഫോൺ: 04602287850.

ക്യാംപ് ഇന്ന്

തലശ്ശേരി∙ ഇലക്‌ഷൻ വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ക്യാംപ് ഇന്ന് 11 മണിക്കും 4 മണിക്കും ഇടയിൽ വിവിധ വില്ലേജുകളിൽ നടക്കും. ചൊക്ലി (മുണ്ടയോട്ട്കാവ് അങ്കണവാടി), പാട്യം (പാട്യം വെസ്റ്റ് യുപിസ്കൂൾ), ചൊക്ലി (നിടുമ്പ്രം സാംസ്കാരിക നിലയം), പെരിങ്ങളം (പുല്ലൂക്കര കല്ലറ മടപ്പുര), പുത്തൂർ (കൈവേലിക്കൽ മദ്രസ, പുത്തൂർ), 28ന് കൊളവല്ലൂർ (ചെറുപ്പറമ്പ് ഫീനിക്സ് ലൈബ്രറി), പാട്യം (ഈസ്റ്റ് കതിരൂർ യുപി സ്കൂൾ, കോങ്ങാറ്റ), ചൊക്ലി (ശ്രീനാരായണ മഠം ഹാൾ, മേനപ്രം), പെരിങ്ങളം (പെരിങ്ങത്തൂർ യത്തീംഖാന), പുത്തൂർ (അബ്ദു റഹിമാൻ സ്മാരക യുപി സ്കൂൾ, ചെണ്ടയാട്).

കൂടിക്കാഴ്ച നാളെ

കണ്ണൂർ‌∙ പന്തക്കൽ ജവാഹർ നവോദയ വിദ്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് നാളെ 9.30നു കൂടിക്കാഴ്ച നടക്കും. ഫോൺ–0490 2358390.

വൈദ്യുതി മുടക്കം

ചക്കരക്കൽ ∙ എച്ച്ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് 10 മുതൽ 3 വരെ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡ്, മൈലാടി, വെൺമണൽ, കല്ലായി, ഹാജിമുക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

മയ്യിൽ∙ കിളിയളം 8.30– 11.30, മയ്യിൽ ചെക്യാട്ട് അമ്പലം പരിസരം 11.00– 1.00, മയ്യിൽ ഗുഹാറോഡ് 12.00– 3.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com