‘ഹീറോ’ കളത്തിലുണ്ട്, അവനെ പറ്റിച്ച് ലഹരി കടത്തുക ഇനി അസാധ്യം, മണത്ത് കണ്ടുപിടിക്കും

പൊലീസ് ഡോഗ് ഹീറോ, 2. ഹീറോ പരിശീലനത്തിൽ
SHARE

കണ്ണൂർ ∙ ഹീറോ കളത്തിലിറങ്ങിയാൽ അവനെ പറ്റിച്ച് ലഹരി കടത്തുക അസാധ്യം. കാരണം ലഹരി പിടുത്തും ഹീറോയുടെ ലഹരിയാണ്. വാഹനത്തിൽ കടത്തിയാലും മണ്ണിൽ കുഴിച്ചിട്ടാലും ലഗേജിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാലും ഹീറോയുടെ മൂക്ക് കടത്തുകാരെ പൊക്കും, കട്ടായം. കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിനുകളിൽ ഒളിപ്പിച്ചു കടത്തിയ പുകയില വസ്തുക്കൾ മണത്തുകണ്ടെത്തിയതോടെ ‘ഹീറോ’ , പേരുപോലെ പൊലീസ് ഡോഗ് സ്ക്വാഡിലെ ഹീറോയായി.

ലഹരി മരുന്നു കടത്ത് കണ്ടുപിടിക്കാൻ പൊലീസിനു സഹായിക്കാൻ ഈ സ്നിഫർ എത്തിയത് രാജസ്ഥാനിൽ നിന്നാണ്. തൃശ്ശൂർ പൊലീസ് അക്കാദമിയിൽ 9 മാസത്തെ പരിശീലനം നേടി. ആദ്യ 3 മാസം ബേസിക് ഒബീഡിയൻസ്, തുടർന്ന് 6 മാസം ട്രേഡ് പരിശീലനം. ബെൽ‌ജിയൻ മലിനോയിസ് ബ്രീഡിൽ‌പ്പെട്ട ഈ ആൺ‌ നായ കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ‌ റൂറൽ‌ പൊലീസിന്റെ ഡോഗ് സ്ക്വാഡിൽ എത്തുന്നത്. ഒരു വയസ്സും ഏഴു മാസവും പ്രായവും 29 കിലോ തൂക്കവുമുണ്ട്.

സ്വർണത്തിളക്കം

പരിശീലന സമയത്തുതന്നെ മികവു തെളിയിച്ച ഹീറോ മികച്ച നർകോട്ടിക് ഡോഗിനുള്ള സ്വർണ മെഡലുമായാണ് കണ്ണൂരിൽ എത്തിയത്. ഓണത്തിനാണ് ഔദ്യോഗിക ജോലി ആരംഭിച്ചത്. ഓണക്കാലത്തെ ലഹരി വേട്ട സ്പെഷൽ ഡ്രൈവിൽ ഉടനീളം പങ്കെടുത്തു. സർക്കാരിന്റെ ഒന്നാം വാർഷകത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചിൻ എന്നിവിടങ്ങളിൽ 180 അംഗ ശ്വാനപ്പടയുടെ ഡമോസ്ട്രേഷൻ നടന്നിരുന്നു. മികച്ച പ്രകടനത്തിനു സംസ്ഥാനത്ത് തിരഞ്ഞെടുത്ത എട്ട് എണ്ണത്തിൽ ഹീറോയുമുണ്ട്. ഓരോ ജില്ലയിലും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലാണ് ഡോഗ് സ്ക്വാഡ്. ഹെഡ് ക്വാർട്ടേഴ്സ് അസി. കമൻഡാൻഡ് ആണ് ചുമതല. സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി.സരേഷ്, സിബിൻ ബാലൻ എന്നിവരാണു ഹീറോയുടെ ഹാൻഡ്‌ലർമാർ.

ബെൽജിയൻ മലിനോയിസ് 

ഏറ്റവും അനുസരണ ശീലമുള്ളതും ബുദ്ധിയും ഊർജവുമുള്ളവരാണ് ബെൽജിയൻ മലിനോയിസ് വിഭാഗത്തിൽ പെട്ട ശ്വാനന്മാർ. പെട്ടെന്നു തളരില്ല, മടി പിടിക്കില്ല, ഏതു കാലാവസ്ഥയിലും എത്ര സമയവും ജോലി ചെയ്യാൻ ‌പ്രകൃത്യാ തന്നെ അനുഗ്രഹം കിട്ടിയവരാണ്. ലോകത്തിലെ ഒട്ടേറെ രാജ്യങ്ങൾ അവരുടെ ഡോഡ് സ്ക്വാഡിലേക്ക് ഈ ഇനത്തിലുള്ളവയുടെ സേവനമാണ് ഉപയോഗിക്കുക. 12–14 വയസ്സ് വരെയാണ് ആയുസ്സ്.

ഹീറോയുടെ ഒരു ദിവസം

∙ രാവിലെ 7 മുതൽ 8.30 വരെയും വൈകിട്ട് 4 മുതൽ 5.30 വരെയുമാണ് ട്രെയിനിങ്.

∙ ദിവസം രണ്ടു നേരം മാത്രം ഭക്ഷണം. അതും ട്രെയിനിങ്ങിനു ശേഷം.ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എൻ ആൻഡ് ഡി എന്ന പ്രത്യേക ഭക്ഷണമാണിത്. ചിക്കൻ, മത്സ്യം എന്നിവ ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്.

∙ ധാന്യങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കൂ. 200 മില്ലി ലീറ്റർ പാൽ രാവിലെയും വൈകിട്ടും നൽ‌കും.

∙ പ്രതിദിനം 3 ലീറ്റർ വെള്ളം വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA