മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫിസിലെ മോഷണം: പ്രതി പിടിയിൽ

handcuffs
SHARE

മട്ടന്നൂർ ∙ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫിസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. എളമ്പാറ സ്വദേശി കെ.കെ.പ്രജീഷിനെ (32)യാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിലേരി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മാലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മട്ടന്നൂരിലും മോഷണം നടത്തിയത് പൊലീസിനോട് പറഞ്ഞത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സിഐ: എം.കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിയെയും കൊണ്ട് മോഷണം നടത്തിയ എൻഫോഴ്സ്മെന്റ് ഓഫിസിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മട്ടന്നൂർ വെള്ളിയാംപറമ്പിൽ പ്രവർത്തിക്കുന്ന ഓഫിസിലാണ് കഴിഞ്ഞ മാസം അവസാനം മോഷണം നടന്നത്. ഓഫിസിന്റെ പിൻഭാഗത്തു കൂടി അകത്തു കയറിയായിരുന്നു മോഷണം. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന 2 ചാർജിങ് മെഷിനുകളും വിലപിടിപ്പുള്ള വാഹനങ്ങളുടെ 5 താക്കോലുകളുമാണ് മോഷണം പോയത്. എസി സ്ഥാപിക്കുന്നതിന് ചുമരിലെടുത്ത വിടവിൽക്കൂടിയാണ് മോഷ്ടാവ് അകത്ത് കയറി കവർച്ച നടത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}