ADVERTISEMENT

പയ്യന്നൂർ ∙ പയ്യന്നൂർ നഗരത്തിൽ 12–ാമത്തെ ഗാന്ധി പ്രതിമ ഒരുങ്ങുന്നു. ഗാന്ധിജി 1934ൽ പയ്യന്നൂർ സന്ദർശിച്ചപ്പോൾ നട്ട മാവിൻചുവട്ടിലാണ് 12–ാമത്തെ ശിൽപമൊരുങ്ങുന്നത്. ഗാന്ധി പാർക്ക്, സബ് കോടതി, പൊലീസ് സ്റ്റേഷൻ, ഗാന്ധി സ്മൃതി മ്യൂസിയം, എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ബിഇഎം എൽപി സ്കൂൾ, സ്വാതന്ത്ര്യ സമര സേനാനി പീരങ്കി നമ്പീശൻ സ്ഥാപിച്ച ഹിന്ദി വിദ്യാലയം, സ്വാതന്ത്ര്യ സമര ഭാഗമായി രൂപം കൊണ്ട ഫർക്ക ഗ്രാമോദയ ഖാദി സംഘം, ഖാദി കേന്ദ്രം, കോൺഗ്രസ് മന്ദിരം എന്നിവിടങ്ങളിലാണു ഗാന്ധി പ്രതിമകളുള്ളത്. 

കോൺഗ്രസ് മന്ദിരത്തിൽ തകർത്ത ഗാന്ധി പ്രതിമ പുനഃസ്ഥാപിച്ചിട്ടില്ല. അതേസമയം, ഗാന്ധി മ്യൂസിയത്തിൽ 2 ഗാന്ധി പ്രതിമകളുണ്ട്. ഗാന്ധിജി സന്ദർശിച്ച സ്വാമി ആനന്ദതീർഥരുടെ ശ്രീനാരായണ വിദ്യാലയത്തിൽ ഗാന്ധി മാവിൻചുവട്ടിൽ 5 അടി ഉയരമുള്ള ഗാന്ധിജിയുടെ വെങ്കല ശിൽപമാണ് ഒരുങ്ങുന്നത്. 

ശിൽപി ഉണ്ണി കാനായിയാണു ശിൽപം നിർമിക്കുന്നത്. മാവിൻചുവട്ടിൽ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധി ശിൽപം സ്ഥാപിക്കുന്നതിനൊപ്പം കരിങ്കല്ലങ്കിൽ പീഠമൊരുക്കി ഗാന്ധിജിയുടെ ചിതാഭസ്മം സുരക്ഷിതമായി സന്ദർശകർക്കു ഭംഗിയായി കാണാവുന്ന വിധത്തിൽ സ്ഥാപിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com