കോടിയേരിക്കായി 6 മാസം നീട്ടിവച്ച പേരിടൽ ചടങ്ങ്; ഒടുവിൽ വിളിച്ചു 'ഫിദ ഗോവിന്ദ്'

കോടിയേരി ബാലകൃഷ്ണൻ സിപിഎം നേതാവായിരുന്ന ടി.ഗോവിന്ദന്റെ പേരക്കുട്ടിക്ക് ഗോവിന്ദന്റെ ഛായ ചിത്രത്തിന് മുന്നിൽ വച്ച് പേര് വിളിക്കുന്നു.  (ഫയൽ ചിത്രം)
കോടിയേരി ബാലകൃഷ്ണൻ സിപിഎം നേതാവായിരുന്ന ടി.ഗോവിന്ദന്റെ പേരക്കുട്ടിക്ക് ഗോവിന്ദന്റെ ഛായ ചിത്രത്തിന് മുന്നിൽ വച്ച് പേര് വിളിക്കുന്നു. (ഫയൽ ചിത്രം)
SHARE

പയ്യന്നൂർ ∙ സിപിഎം നേതാവായിരുന്ന ടി.ഗോവിന്ദന്റെ പൗത്രിയ്ക്ക് കോടിയേരി ബാലകൃഷ്ണനാണ് ഫിദ ഗോവിന്ദ് എന്നു പേരിട്ടത്. കുട്ടിയുടെ 5ാം മാസത്തിൽ ടി.ഗോവിന്ദന്റെ 5ാംചരമ വാർഷികത്തിലാണ് ഗോവിന്ദന്റെ ഛായാ ചിത്രത്തിനു മുന്നിൽ വച്ച് കോടിയേരി പേരു വിളിച്ചത്. ഗോവിന്ദന്റെ മകൻ എം.പ്രസാദിനും കുടുംബത്തിനും വലിയൊരാഗ്രഹമായിരുന്നു രണ്ടാമത്തെ മകൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പേരിടണമെന്നത്. അത് എങ്ങനെ നടപ്പാകുമെന്നൊന്നും പ്രസാദിനും ഭാര്യ പയ്യന്നൂർ കോളജ് അധ്യാപിക വി.കെ.നിഷയ്ക്കും അറിയില്ലായിരുന്നു. കുട്ടിക്കു പേരു വിളിക്കേണ്ട സമയത്ത് അവർ പേരു വിളിച്ചില്ല. 

ടി.ഗോവിന്ദന്റെ 5ാം ചരമ വാർഷിക ദിനം ഉദ്ഘാടനം ചെയ്യാൻ കോടിയേരി വന്നു. വീട്ടിൽ വന്നപ്പോൾ പ്രസാദ് ആഗ്രഹം പ്രകടിപ്പിച്ചു. എങ്ങനെയാണ് പേരിടേണ്ടതെന്ന് കോടിയേരി ചോദിച്ചപ്പോൾ ചടങ്ങുകളൊന്നുമില്ലെന്ന് പ്രസാദ് പറഞ്ഞത് കേട്ട് കോടിയേരി സന്തോഷത്തോടെ 5 മാസം പ്രായമുള്ള കുട്ടിയെ എടുത്ത് ഫിദ ഗോവിന്ദ് എന്ന പേര് വിളിച്ചു. പേര് വിളിക്കുമ്പോൾ എടുത്ത ഫോട്ടോ ഇവർ നിധി പോലെ സൂക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA