ADVERTISEMENT

ഉദ്ഘാടനം നീളുന്നത് പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലിന്റെ

പരിയാരം ∙ നിർമാണം കഴിഞ്ഞിട്ടും ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങ് അനിശ്ചിതമായി നീളുമ്പോൾ വിദ്യാർഥിനികൾ താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നു. പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലാണു നിർമാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടും തുറന്നു കൊടുക്കാത്തതിനാൽ വിദ്യാർഥിനികൾക്കു ദുരിതമായി മാറിയത്. നിലവിലെ ഹോസ്റ്റലിൽ 210 കുട്ടികളാണു താമസിക്കുന്നത്.

എന്നാൽ അവിടെ സൗകര്യം ഇല്ലാത്തതിനാൽ കുറച്ചു വിദ്യാർഥികൾ പുറത്താണു താമസിക്കുന്നത്. പുതിയതായി നിർമിച്ച ഹോസ്റ്റലിൽ 15 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മുറിയിൽ 3 പേർ വീതം താമസിച്ചാൽ 45 ഓളം വിദ്യാർഥികൾക്ക് ഇവിടെ താമസിക്കാൻ സാധിക്കും. 2 കോടി രൂപ ചെലവിട്ടാണ് ഹോസ്റ്റൽ നിർമിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ  ഉദ്ഘാടനം ഉടൻ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com