ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചു പൂട്ടു പൊളിച്ചു, വാതിലുകൾ കുത്തിത്തുറന്നു മോഷ്ടാക്കൾ അകത്തു കടന്നു

മോഷ്ടാക്കൾ കുത്തിത്തുറന്ന ചെറുപ്പറമ്പ് കക്കോട്ടുവയൽ വി.പി.അബ്ദുല്ലയുടെ വീടിന്റെ വാതിലും പൂട്ടും പൊലീസ് പരിശോധിക്കുന്നു. വീടിന്റെ സിസിടിവി സംവിധാനം തകർത്ത നിലയിലാണ്. ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടു പോയി. തകർത്ത പൂട്ട് തറയിൽ വീണു കിടക്കുന്നതും കാണാം.
മോഷ്ടാക്കൾ കുത്തിത്തുറന്ന ചെറുപ്പറമ്പ് കക്കോട്ടുവയൽ വി.പി.അബ്ദുല്ലയുടെ വീടിന്റെ വാതിലും പൂട്ടും പൊലീസ് പരിശോധിക്കുന്നു. വീടിന്റെ സിസിടിവി സംവിധാനം തകർത്ത നിലയിലാണ്. ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടു പോയി. തകർത്ത പൂട്ട് തറയിൽ വീണു കിടക്കുന്നതും കാണാം.
SHARE

പാനൂർ ∙ ചെറുപ്പറമ്പ് കക്കോട്ടുവയലിൽ 3 അയൽവീടുകളിൽ മോഷണം. ഹസ്‌നാസിൽ സി.വി.അഹമ്മദ് കുട്ടി, വി.പി.അബ്ദുല്ല, വലിയ കക്കോട്ട് അഹമ്മദ് എന്നിവരുടെ വീടികളിലാണു രാത്രിയിൽ മോഷണം നടന്നത്. വാതിലുകൾ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചു പൂട്ടു പൊളിച്ചു. അഹമ്മദ്കുട്ടിയും കുടുംബവും കുടുംബസമേതം വയനാട്ടിൽ പോയതായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. പിൻഭാഗത്തു കൂടിയാണ് അകത്തു കടന്നത്. വീടിനകത്തെ അലമാരയുടെ ചില്ലുകൾ നശിപ്പിച്ച നിലയിലാണ്. നഷ്ടം വരുത്തിയത്തല്ലാതെ മോഷണം നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നായ, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}