കണ്ണൂർ ജില്ലയിൽ ഇന്ന് (06-10-2022); അറിയാൻ, ഓർക്കാൻ...

kannur
SHARE

സീനിയർ‌ ഫുട്ബോൾ ടീം സിലക്‌ഷൻ ട്രയൽസ് 7ന്

കണ്ണൂർ∙ ജില്ലാ സീനിയർ‌ ഫുട്ബോൾ ടീം സിലക്‌ഷൻ ട്രയൽസ് 7ന് രാവിലെ 8നു കണ്ണൂർ ജവഹർ‌ സ്റ്റേഡിയത്തിൽ നടക്കും. അഫിലിയേറ്റഡ് ക്ലബ്ബുകളിൽ റജിസ്റ്റർ ചെയ്ത കളിക്കാർ 9446338044 നമ്പറിൽ ബന്ധപ്പെടണം.

ബോക്‌സിങ് സിലക്‌ഷൻ ട്രയൽസ് ഇന്ന്

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ ബോക്സിങ് പരിശീലന പരിപാടിയായ പഞ്ച് പ്രൊജക്ടിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നു രാവിലെ 9 മുതൽ നടക്കും. 8 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളെയാണ് തിരഞ്ഞെടുക്കുക. ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം.

ജില്ലാ അത്‍ലറ്റിക് ചാംപ്യൻഷിപ്  7 മുതൽ 

കണ്ണൂർ∙ ജില്ലാ അത്‍ലറ്റിക് അസോസിയേഷൻ‌ ജില്ലാ അത്‍ലറ്റിക് ചാംപ്യൻഷിപ് 7 മുതൽ 9 വരെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 14, 16, 18, 20 (ആൺ പെൺ), പുരുഷ, വനിത വിഭാഗങ്ങളിലാണ് മത്സരം. ഫോൺ–9447637825.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}