ADVERTISEMENT

ലവൽ ക്രോസ് അടച്ചിടും

തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലെ 234ാം നമ്പർ ലെവൽ ക്രോസ് ഇന്ന് രാവിലെ 9 മുതൽ 15ന് രാത്രി 8 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.

ഇ- പോസ്റ്റർ രചനാ മത്സരം

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസ് ലഹരി വിരുദ്ധ ഇ- പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. കോളജ്, ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിദ്യാഥികൾക്ക് പങ്കെടുക്കാം. മികച്ച പോസ്റ്ററുകൾ ജില്ലാതല ലഹരി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കും. എൻട്രികൾ Kannurprdcontest@gmail.comലേക്ക് 15നകം അയക്കുക.

ഇസിജി ടെക്‌നീഷ്യൻ,നഴ്‌സ് നിയമനം

ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ പദ്ധതി പ്രകാരം ഇസിജി ടെക്‌നീഷ്യൻ, സ്‌ക്രബ് നഴ്‌സ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. 10ന് ഉച്ചയ്ക്ക് 1നകം 0497 2731234 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്ത് 11ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫിസിൽ അഭിമുഖത്തിന് ഹാജരാകവണം.

മേട്രൺ കം ട്യൂട്ടർ 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തലശ്ശേരി ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 13ന് രാവിലെ 10 നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 0497 2700596.

അധ്യാപക നിയമനം

കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കൻഡറി സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് ജൂനിയർ തസ്തികയിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. 12ന് ഉച്ചയ്ക്ക് 2നു അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ചിത്രരചനാ മത്സരം

ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് ജില്ലാതല ചിത്രരചനാ മത്സരം-ജലച്ചായം സംഘടിപ്പിക്കുന്നു. 16ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ അഞ്ചരക്കണ്ടി ക്ഷീരസംഘം ഹാളിലാണ് മത്സരം. 9961774195, 9447807035.

സംരംഭം തുടങ്ങാം

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമൺ-സാഫ് മുഖേന നടപ്പാക്കുന്ന സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റ് തുടങ്ങാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് അപേക്ഷിക്കാം. 2 മുതൽ 5 പേർ വരെയുള്ള ഗ്രൂപ്പുകൾക്കാണ് അവസരം. അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിലയിൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് 5 ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകർ 22നകം സമർപ്പിക്കണം. 7902502030, 0497 2732487.

വാക് ഇൻ ഇന്റർവ്യൂ

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർ മിത്ര പദ്ധതിയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/ സുവോളജി ബിരുദം. 12ന് രാവിലെ 10നു കണ്ണൂർ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. 0497 2731081.

അപേക്ഷ ക്ഷണിച്ചു

അമേരിക്കൻ നികുതി മേഖലയിൽ ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കുന്ന എൻ റോൾഡ് ഏജന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബികോം, എംകോം, ബിബിഎ, എംബിഎ (ഫിനാൻസ് മുൻഗണന) എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കോ അവസാനവർഷ വിദ്യാർഥികൾക്കോ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് പദ്ധതിയിലൂടെ കോഴ്‌സ് പഠിക്കാം. 9495999661, വെബ്‌സൈറ്റ്: www.asapkerala.gov.in.

പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി-തസ്തികമാറ്റം) ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (എച്ച്ഡിവി) തസ്തികയിലേക്ക് (018/2021) പിഎസ്‌സി നടത്തിയ പരീക്ഷയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫിസർ അറിയിച്ചു.

സീറ്റൊഴിവ്

ഐഎച്ച്ആർഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബി കോം എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 9447596129, 8547005052.

യോഗം 10ന്

ജില്ലാ ബാങ്കിങ് അവലോകന സമിതി (ഡിഎൽആർസി) യോഗം 10ന് വൈകിട്ട് 2.45ന് കണ്ണൂർ ഫോർട്ട് റോഡിലുള്ള കാനറ ബാങ്ക് കോൺഫറൻസ് ഹാളിൽ നടക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com