ADVERTISEMENT

തളിപ്പറമ്പ്∙ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂട്ടറിൽ നിന്നു വീണ് ആശാ വർക്കർക്കു സാരമായി പരുക്കേറ്റു. കുറുമാത്തൂർ പ‍ഞ്ചായത്തിലെ ആശാ വർക്കർ പൂമംഗലം അള്ളാംകുളം റോഡിൽ ടി.വി.ചന്ദ്രമതി(58)ക്കാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ഗർഭിണികൾക്കുള്ള വൈറ്റമിൻ ഗുളിക വിതരണം ചെയ്തതിനു ശേഷം ഭർത്താവ് ടി.പി.സുധീർകുമാറിനൊപ്പം സ്കൂട്ടറിൽ തിരിച്ചു വരുമ്പോൾ വണ്ണാരപ്പാറ റോഡിൽ വച്ചായിരുന്നു സംഭവം.

 റോഡരികിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് ഇവർക്ക് നേരെ തെരുവുനായ ചാടി വീഴുകയായിരുന്നു. സ്കൂട്ടറിന്റെ പിറകിലിരുന്ന ചന്ദ്രമതി നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് മുഖമടിച്ചു വീണു. മൂക്കിന്റെ എല്ല് തകർന്ന് രക്തത്തിൽ കുളിച്ച ചന്ദ്രമതിയെ സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണു സഹകരണ ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയിൽ ചെവിക്കും പല്ലുകൾക്കും തകരാർ സംഭവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com